Quantcast

ആക്കുളം, വരാപ്പുഴ, കുണ്ടന്നൂര്‍ പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തി

MediaOne Logo

Subin

  • Published:

    7 May 2018 1:50 PM IST

ആക്കുളം, വരാപ്പുഴ, കുണ്ടന്നൂര്‍ പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തി
X

ആക്കുളം, വരാപ്പുഴ, കുണ്ടന്നൂര്‍ പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തി

സംസ്ഥാന പൊതുമരാമത്തിന്റെ ആവശ്യപ്രകാരം ദേശീയപാതാ അതോറിറ്റിയുടേതാണ് തീരുമാനം

തിരുവനന്തപുരം ആക്കുളം, എറണാകുളത്തെ വരാപ്പുഴ, കുണ്ടന്നൂര്‍ പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തി. സംസ്ഥാന പൊതുമരാമത്തിന്റെ ആവശ്യപ്രകാരം ദേശീയപാതാ അതോറിറ്റിയുടേതാണ് തീരുമാനം. ടോള്‍ പിരിവ് നിര്‍ത്തണമെന്ന് നിരന്തരമായ ആവശ്യമുയര്‍ന്ന സ്ഥലങ്ങളാണ് ഇവ.

തിരുവനന്തപുരം കഴക്കൂട്ടം ബൈപാസിലെ ടോള്‍ ബൂത്തില്‍ രാത്രി 12 ഓടെ ഞങ്ങളെത്തി. ടോള്‍ പിരിക്കാനുള്ള ആള്‍ക്കാരെല്ലാം പോയിരിക്കുന്നു. ഒഴിഞ്ഞു കിടന്ന ടോള്‍ ബൂത്തിനടുത്ത് കാത്തുനിന്ന ഞങ്ങളുടെ അടുത്ത് പലരും വണ്ടി നിര്‍ത്തി ടോളിന് പൈസ നീട്ടി. ടോള്‍ നിര്‍ത്തിയെന്ന് അറിയിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം. ഇതുമാത്രമല്ല എല്ലാ ടോളുകളും നിര്‍ത്തണമെന്ന് ചിലര്‍.

നിര്‍മാണ ചിലവിന്റെ ഇരട്ടിയലധികം പിരിച്ചെടുത്തിട്ടും ടോള്‍ നിര്‍ത്താത്തതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വിവിധ സംഘടനകളും സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

TAGS :

Next Story