Quantcast

ഓണക്കാലത്ത് പത്തിരട്ടി പച്ചക്കറികള്‍ സംഭരിച്ചെന്ന് വിഎസ് സുനില്‍കുമാര്‍

MediaOne Logo

Jaisy

  • Published:

    7 May 2018 2:48 AM GMT

ഓണക്കാലത്ത് പത്തിരട്ടി പച്ചക്കറികള്‍ സംഭരിച്ചെന്ന് വിഎസ് സുനില്‍കുമാര്‍
X

ഓണക്കാലത്ത് പത്തിരട്ടി പച്ചക്കറികള്‍ സംഭരിച്ചെന്ന് വിഎസ് സുനില്‍കുമാര്‍

വിപണിയില്‍ നനിലവിലെ 139 ഹോട്ടികോര്‍പ്പ് വിപണനകേന്ദ്രങ്ങള്‍ 500 എണ്ണമാക്കി ഉയര്‍ത്തുമെന്നു മന്ത്രി പറഞ്ഞുടത്തിയ ഇടപെടലുകള്‍ ഓണത്തിന് ശേഷവും തുടരും

ഓണക്കാലത്ത് മുന്‍ വര്‍ഷത്തേക്കാള്‍ പത്തിരട്ടി പച്ചക്കറികള്‍ സംഭരിച്ചെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. വിപണിയില്‍ നടത്തിയ ഇടപെടലുകള്‍ ഓണത്തിന് ശേഷവും തുടരും. നിലവിലെ 139 ഹോട്ടികോര്‍പ്പ് വിപണനകേന്ദ്രങ്ങള്‍ 500 എണ്ണമാക്കി ഉയര്‍ത്തുമെന്നു മന്ത്രി പറഞ്ഞു.

കൃഷിവകുപ്പിന്റെ ഇടപെടലാണ് ഓണക്കാലത്ത് പച്ചക്കറി വില പിടിച്ച് നിര്‍ത്തിയതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃഷിവകുപ്പ് ഓണവിപണിയില്‍ ഇടപെട്ടിട്ടില്ല. ഇക്കുറി സംസ്ഥാനത്ത് കൃഷി ചെയ്ത ഭൂരിഭാഗം പച്ചക്കറികളും ഏറ്റെടുക്കുവാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഇവിടെ ലഭ്യമാകാത്തവ മറ്റ് സംസ്ഥാനങ്ങളില്‍ പോയി നേരിട്ട് ഏറ്റെടുക്കുവാന്‍ കഴിഞ്ഞതും നേട്ടമായി. വിപണിയിലെ ഇടപെടല്‍ തുടരുകയാണ് ലക്ഷ്യം.

ഹോട്ടികോര്‍പ്പും വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൌണ്‍സിലും പുനസംഘടിപ്പിക്കും.അനാവശ്യ തസ്തികകള്‍ ഒഴിവാക്കുകയും യോഗ്യരായവരെ നിയമിക്കുകയും ചെയ്യും. വിവിധ പച്ചക്കറി ഉത്പാദന സംഭരണ വിപണി സംവിധാനങ്ങളെ ഏകോപിപ്പിച്ച് അമൂല്‍ മോഡല്‍ കമ്പനിയാക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story