Quantcast

കെഎംഎംഎല്‍ അഴിമതി: വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു

MediaOne Logo

Sithara

  • Published:

    7 May 2018 5:59 PM GMT

കെഎംഎംഎല്‍ അഴിമതി: വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു
X

കെഎംഎംഎല്‍ അഴിമതി: വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു

കേസില്‍ മുന്‍ എംഡി ടോം ജോസ് അടക്കം 10 പേരെ വിജിലന്‍സ് പ്രതിചേര്‍ത്തിട്ടുണ്ട്.

കെഎംഎംഎല്‍ അഴിമതിയില്‍ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. കേസില്‍ മുന്‍ എംഡി ടോം ജോസ് അടക്കം 10 പേരെ വിജിലന്‍സ് പ്രതിചേര്‍ത്തിട്ടുണ്ട്. മീഡിയവണ്‍ ഇംപാക്ട്.

മുന്‍ എംഡി ടോം ജോസ് അടക്കം കമ്പനിയിലെ 6 ഉന്നത ഉദ്യോഗസ്ഥരെയും ഐഎന്‍ടിയുസി നേതാവ് ശശികുമാര്‍ അടക്കം 3 തൊഴിലാളി സംഘടനാ നേതാക്കളെയും കെഎംഎംഎല്ലുമായി കരാറിലേര്‍പ്പെട്ടിരുന്ന ഭവാനി ഇറക്ടേഴ്സിന്റെ ഡയറക്ടര്‍ ബി അജിത് കുമാറിനെയും പ്രതിയാക്കിയാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആര്‍ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ അന്വേഷണ സംഘം സമര്‍പ്പിച്ചു. കമ്പനിയുടെ സ്പോഞ്ച് യൂണിറ്റിലേക്ക് മഗ്നീഷ്യം വാങ്ങിയതിലും ലാപ്പാ സൊസൈറ്റിയുമായി ബന്ധപ്പെട്ട കരാറുകളിലും കോടികളുടെ ക്രമക്കേട് നടന്നെന്ന് എഫ്ഐആറില്‍ പറയുന്നു.

പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പുറമേ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിപുലമായ അന്വേഷണം ആവശ്യമാണെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. മുന്‍ അക്കൗണ്ടന്റ് എം രവീന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎംഎംഎല്‍ അഴിമതിയെക്കുറിച്ച് ഇക്കഴിഞ്ഞ ജൂണില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി ഉദയകുമാറിനായിരുന്നു കേസില്‍ അന്വേണ ചുമതല.

അഴിമതിയുടെ ഫാക്ടറി എന്ന പേരില്‍ മീഡിയവണ്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്താ പരമ്പരയുടെ ദൃശ്യങ്ങളും പരാതിക്കാരന്‍ വിജിലന്‍സിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇത് തെളിവായി അന്വേഷണസംഘം സ്വീകരിച്ചു.

TAGS :

Next Story