Quantcast

ബിജുരമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം 10 കോടിയില്‍ നിന്ന് 20 ലക്ഷമാക്കണമെന്ന് കെഎം മാണി 

MediaOne Logo

Subin

  • Published:

    7 May 2018 2:31 PM GMT

ബിജുരമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം 10 കോടിയില്‍ നിന്ന് 20 ലക്ഷമാക്കണമെന്ന് കെഎം മാണി 
X

ബിജുരമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം 10 കോടിയില്‍ നിന്ന് 20 ലക്ഷമാക്കണമെന്ന് കെഎം മാണി 

ബിജു രമേശിനെതിരെ മുന്‍ ധനമന്ത്രി കെ എം മാണി നല്‍കിയ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരത്തുക കുറക്കണമെന്ന് ആവശ്യം.

ബിജു രമേശിനെതിരെ മുന്‍ ധനമന്ത്രി കെ എം മാണി നല്‍കിയ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരത്തുക കുറക്കണമെന്ന് ആവശ്യം. 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നത് 20ലക്ഷമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് കെഎം മാണി കോടതിയില്‍ അപേക്ഷ നല്‍കി.

കോടതി ചെലവായ 15 ലക്ഷം രൂപ കെട്ടിവയ്ക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും കെഎം മാണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബിജു രമേശിനെതിരെ കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. തനിക്കെതിരായി ബിജു രമേശ് ഉന്നയിച്ച ബാര്‍ കോഴ ആരോപണം പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും രാഷ്ട്രീയഭാവിയെ അത് ബാധിച്ചെന്നും ചൂണ്ടിക്കാണിച്ചായിരുന്നു മാണി മാനനഷ്ടക്കേസ് നല്‍കിയത്. തനിക്കെതിരെ വ്യാജ ആരോപണമാണ് ഉന്നയിക്കുന്നതെന്നും നഷ്ടപരിഹാര തുകയായി 10 കോടി രൂപ നല്‍കണണെന്നും ആവശ്യപ്പെട്ടിരുന്നു.

പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബിജു രമേശിന്റെ മാണിക്കെതിരായ ആരോപണം. ബാര്‍ കോഴ ആരോപണങ്ങളില്‍ നിന്നു പിന്മാറാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.

TAGS :

Next Story