Quantcast

കേരളം സ്പീഡ് ഗവേര്‍ണര്‍ നയം നടപ്പാക്കാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു

MediaOne Logo

Subin

  • Published:

    7 May 2018 2:19 PM GMT

കേരളം സ്പീഡ് ഗവേര്‍ണര്‍ നയം നടപ്പാക്കാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു
X

കേരളം സ്പീഡ് ഗവേര്‍ണര്‍ നയം നടപ്പാക്കാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ല്‍ 4000 റോഡപകട മരങ്ങളാണ് കേരളത്തിലുണ്ടായത്. 2015ല്‍ ഇത് 4196 ആയി. ഓരോ വര്‍ഷം കഴിയുമ്പോഴും മരണ നിരക്ക് വര്‍ദ്ധിക്കുകയാണ്...

ഗുണനിലവാരമില്ലാത്ത സ്പീഡ് ഗവേര്‍ണറുകളുടെ ഉപയോഗം കേരളത്തില്‍ റോഡപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നുവെന്ന് റോഡ് സുരക്ഷ വിദഗ്ധന്‍ ഡോക്ടര്‍ കമല്‍ സോയി. സ്പീഡ് ഗവേര്‍ണര്‍ നയം നടപ്പാക്കുന്നതില്‍ കേരളം തുടര്‍ച്ചയായി വീഴ്ച്ച വരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റോഡപകടം നിയന്ത്രിക്കുന്നതിന് സ്പീഡ് ഗവേര്‍ണര്‍ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കുകയാണ് വേണ്ടതെന്നും ദേശീയ റോഡ് സേഫ്‌ററി കൗണ്‍സില്‍ അംഗം കൂടിയായ ഡോക്ടര്‍ കമല്‍ സോയി വ്യക്തമാക്കി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ല്‍ 4000 റോഡപകട മരങ്ങളാണ് കേരളത്തിലുണ്ടായത്. 2015ല്‍ ഇത് 4196 ആയി. ഓരോ വര്‍ഷം കഴിയുമ്പോഴും മരണ നിരക്ക് വര്‍ദ്ധിക്കുകയാണ്.

40 മുതല്‍ 50 ശതമാനം അപകടങ്ങള്‍ക്ക് കാരണം ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളുടെ അമിത വേഗമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ട്രക്ക്, ബസ് മുതലായ വലിയ വാഹനങ്ങള്‍ അംഗീകാരവും ഗുണമേന്മയുമില്ലാത്ത സ്പീഡ് ഗവേര്‍ണറുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശന നടപടി സര്‍ക്കാരെടുക്കണം. നിര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ല.

സ്പീഡ് ഗവേര്‍ണര്‍ നയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമായി ഇടപെട്ടില്ലെങ്കില്‍ ഇനിയും വലിയ ദുരന്തങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്ന മുന്നറിയിപ്പും ഡോക്ടര്‍ സോയി നല്‍കുന്നു.

TAGS :

Next Story