Quantcast

ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്‍റെ ചിത്രമെടുത്തതിന് പീഡനം

MediaOne Logo

admin

  • Published:

    7 May 2018 9:48 PM GMT

എന്‍ഐഎയും ഇന്റലിജന്‌സും അടക്കമുള്ള ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മൂവാറ്റുപുഴ സ്വദേശിയായ എം എം അലിയാരും സുഹ്യത്തുക്കളും. ഐഎസ് കേസിലുള്‍പ്പെട്ട യുവതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്

വിനോദ യാത്രക്കിടെ ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്‍റെ ചിത്രമെടുത്തതിന് അന്വേഷണ ഏജന്‍സികള്‍ പീഡിപ്പിക്കുന്നതായി അഭിഭാഷകന്റെ പരാതി. എന്‍ഐഎയും ഇന്റലിജന്‌സും അടക്കമുള്ള ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മൂവാറ്റുപുഴ സ്വദേശിയായ എം എം അലിയാരും സുഹ്യത്തുക്കളും. ഐഎസ് കേസിലുള്‍പ്പെട്ട യുവതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് മുന്‍നിര്‍ത്തി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.

.

സുഹൃത്തുക്കളായ ജോബി, അലിക്കുഞ്ഞ്, ഉമ്മര്‍, ജോസ്, കാസിം എന്നിവര്‍ക്കൊപ്പമാണ് മൂവാറ്റുപുഴ സ്വദേശിയായ അഡ്വക്കറ്റ് അലിയാര്‍ ഉത്തരേന്ത്യന്‍ യാത്ര നടത്തിയത്. അയോധ്യ സന്ദര്‍ശിച്ച സംഘം നിരോധനാജ്ഞ അറിയാതെ ബാബറി മസ്ജിദ് നിലനിന്ന പ്രദേശത്തും എത്തി. മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തതും പോലിസ് പിടികൂടി. അലിയാര്‍ക്കൊപ്പമുണ്ടായിരുന്നവരും ഭയത്തോടെയാണ് കഴിയുന്നത്.

ഐഎസ് കേസിലെ പ്രതിയായ സ്ത്രീയ്ക്കും കുഞ്ഞിനും വേണ്ടി അലിയാര്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ഇതേക്കുറിച്ചും ഇപ്പോള്‍ ചോദ്യങ്ങളുയരുകയാണ്. യാത്രക്കിടെ കൌതുകം കൊണ്ട് ചിത്രമെടുത്തതിന്‍റെ പേരില്‍ രാജ്യദ്രോഹിയും കുറ്റവാളിയുമായി മുദ്രകുത്തപ്പെടുന്ന സ്ഥിതിയിലാണ് അലിയാരും സുഹൃത്തുക്കളും.

TAGS :

Next Story