Quantcast

പൊലീസുകാരനെ കൊന്ന കേസില്‍ ആട് ആന്റണി കുറ്റക്കാരന്‍; ശിക്ഷ വെള്ളിയാഴ്ച

MediaOne Logo

Sithara

  • Published:

    8 May 2018 4:12 PM GMT

2012 ജൂണ്‍ 26ന് പുലര്‍ച്ചെയാണ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ മണിയന്‍ പിള്ളയെ ആന്റണി കുത്തിക്കൊന്നത്.

പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പിള്‍ ,സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷാ വിധി വെളളിയാഴ്ച്ച പ്രഖ്യാപിക്കും.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ 9 സാഹചര്യത്തെളിവുകളും എ എസ്‌ഐ ജോയിയുടെ മൊഴിയും പരിഗണിച്ചാണ് ആട് ആന്റണി കുറ്റക്കാരനാണെന്ന് കൊല്ലം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. ജസ്റ്റിസ് ജോര്‍ജ് മാത്യവാണ് കേസില്‍ വിധി പറഞ്ഞത്. 302, 307 എന്നിങ്ങനെ ആന്‍രണിക്കെതിരെ ചുമത്തിയ വകുപ്പുകളെല്ലാം നിലനില്‍ക്കുന്നതായി കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചില്ല.

ആന്‍റണിയുടെ ആക്രമണത്തിന് ഇരയായ എഎസ്‌ഐ ജോയിയും കോടതിയില്‍ എത്തിയിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. 2016 ജൂണ്‍ 26 നാണ് വാഹന പരിശോധന നടത്തിയ മണിയന്‍പിള്ളയെും എഎസ്‌ഐ ജോയിയേയും ആട് ആന്റണി ആക്രമിച്ചത്

TAGS :

Next Story