Quantcast

പട്ടം പറത്തി കോട്ടക്കല്‍ രാജാസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുടെ സ്വാതന്ത്ര്യ ദിനാഘോഷം

MediaOne Logo

Jaisy

  • Published:

    8 May 2018 5:44 AM GMT

പട്ടം പറത്തി കോട്ടക്കല്‍ രാജാസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുടെ സ്വാതന്ത്ര്യ ദിനാഘോഷം
X

പട്ടം പറത്തി കോട്ടക്കല്‍ രാജാസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുടെ സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യത്തിന്റെ ആയിരം പട്ടങ്ങള്‍ എന്ന പരിപാടിയില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തു

മലപ്പുറം, കോട്ടക്കല്‍ രാജാസ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ പട്ടം പറത്തിയാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. സ്വാതന്ത്ര്യത്തിന്റെ ആയിരം പട്ടങ്ങള്‍ എന്ന പരിപാടിയില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

കുട്ടികള്‍ തന്നെ നിര്‍മ്മിച്ച പട്ടങ്ങള്‍ വിണ്ണിലേക്ക് ഉയര്‍ന്നപ്പോള്‍ അത് സ്വാതന്ത്രദിനത്തിലെ വ്യത്യസ്ത കാഴ്ചയായി. വിദ്യാര്‍ഥികളില്‍ ദേശീയ ബോധം വളര്‍ത്തുന്നതിനെപ്പം ഈ പട്ടങ്ങള്‍ മറ്റു ചില ദൌത്യങ്ങള്‍ കൂടി നിര്‍വ്വഹിക്കുമെന്ന് ഇവര്‍ പറയുന്നു. ത്രിവര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ച പട്ടവും വ്യത്യസ്ത നിറങ്ങളിലുളള പട്ടവും ആകാശത്ത് പാറി നടന്നു. സ്വാതന്ത്ര്യദിനത്തില്‍ പട്ടം പറത്താന്‍ തീരുമാനിച്ചതിനു പിന്നില്‍ ഒരു കാരണം ഉണ്ട്. ഏറ്റവും ഉയരത്തില്‍ പട്ടങ്ങള്‍ പറത്തിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവും നല്‍കി.

TAGS :

Next Story