Quantcast

എംബിബിഎസ്-ബിഡിഎസ് സീറ്റുകളിലേക്കായി ഇന്ന് സ്പോട്ട് അലോട്ട്മെന്റ്

MediaOne Logo

Khasida

  • Published:

    8 May 2018 2:23 AM GMT

എംബിബിഎസ്-ബിഡിഎസ് സീറ്റുകളിലേക്കായി ഇന്ന് സ്പോട്ട് അലോട്ട്മെന്റ്
X

എംബിബിഎസ്-ബിഡിഎസ് സീറ്റുകളിലേക്കായി ഇന്ന് സ്പോട്ട് അലോട്ട്മെന്റ്

സംസ്ഥാന റാങ്ക് പട്ടികയില്‍ ഇടംപിടിച്ച വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അഡ്മിഷന് ഹാജരാകാം.

സംസ്ഥാനത്ത് ഒഴിവുവരുന്ന എംബിബിഎസ്-ബിഡിഎസ് സീറ്റുകളിലേക്കായി ഇന്ന് സ്പോട്ട് അലോട്ട്മെന്റ് നടക്കും. രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളജ് കാമ്പസിലാണ് അലോട്ട്മെന്റ് നടക്കുക. ആള്‍ ഇന്ത്യ ക്വാട്ടയിലും സ്റ്റേറ്റ് ക്വാട്ടയിലും ഒഴിവുവന്ന സീറ്റുകള്‍, ഗോകുലം മെഡിക്കല്‍ കോളജിന് അധികമായി കിട്ടിയ നൂറ് സീറ്റില്‍ സര്‍ക്കാറിന് ലഭിച്ച അമ്പത് സീറ്റ്, ശ്രീശങ്കര ഡെന്റല്‍ കോളജിലെ 25 സീറ്റ് എന്ന‌ിവിടങ്ങളിലേക്കായാണ് സ്പോട്ട് അലോട്ട്മെന്റ് നടക്കുന്നത്.

സംസ്ഥാന റാങ്ക് പട്ടികയില്‍ ഇടംപിടിച്ച വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അഡ്മിഷന് ഹാജരാകാം. പരിയാരം മെഡിക്കല്‍ ഡെന്റല്‍ കോളജില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. അതേസമയം സ്വകാര്യ കോളജുകളില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. ഇത് മെറിറ്റ് അട്ടിമറിക്കുമെന്ന ആക്ഷേപമുണ്ട്. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ അതിന് അനുവദിക്കുന്നില്ലെന്നാണ് പ്രവേശ കമ്മീഷണറുടെ വിശദീകരണം.

TAGS :

Next Story