Quantcast

ആലപ്പുഴയില്‍ ഹര്‍ത്താല്‍ പൂര്‍ണം

MediaOne Logo

Sithara

  • Published:

    8 May 2018 5:12 PM IST

ആലപ്പുഴയില്‍ ഹര്‍ത്താല്‍ പൂര്‍ണം
X

ആലപ്പുഴയില്‍ ഹര്‍ത്താല്‍ പൂര്‍ണം

വയലാറില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അനന്തുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 10 ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

ആര്‍എസ്എസ് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ഇന്ന് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വയലാറില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അനന്തുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 10 ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന അനന്തു പിന്നീട് അതില്‍ നിന്ന് വിട്ടു നിന്നിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.

ജില്ലയില്‍ ആര്‍എസ്എസ് വ്യാപകമായി ആക്രമണമഴിച്ചു വിടുകയാണെന്ന്‍ ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊതുവെ സമാധാനപരമാണ്. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുന്നു. ഏതാനും കെഎസ്ആര്‍ടിസി ബസ്സുകളും ദീര്‍ഘദൂര യാത്രാ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും സര്‍വീസ് നടത്തുണ്ട്.

TAGS :

Next Story