പരവൂര്‍ ദുരന്തം മാറി ചിന്തിപ്പിച്ചു; പാവറട്ടി പള്ളിയില്‍ കരിമരുന്ന് ഒഴിവാക്കി ഡിജിറ്റല്‍ വെടിക്കെട്ട്

പരവൂര്‍ ദുരന്തം മാറി ചിന്തിപ്പിച്ചു; പാവറട്ടി പള്ളിയില്‍ കരിമരുന്ന് ഒഴിവാക്കി ഡിജിറ്റല്‍ വെടിക്കെട്ട്
കരിമരുന്ന് ഒഴിവാക്കി ഡിജിറ്റല്‍ വെടിക്കെട്ടൊരുക്കി തൃശ്ശൂർ പാവറട്ടി സെന്റ് ജോസഫ്സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷം.
കരിമരുന്ന് ഒഴിവാക്കി ഡിജിറ്റല്‍ വെടിക്കെട്ടൊരുക്കി തൃശ്ശൂർ പാവറട്ടി സെന്റ് ജോസഫ്സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷം. പരവൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു നൂറ്റാണ്ടിലേറെയായി നടക്കുന്ന വെടിക്കെട്ട് വേണ്ടന്ന് വെച്ച് അപകടരഹിത ഡിജിറ്റല്‍ വെടിക്കെട്ടൊരുക്കിയത്.
വെടിക്കെട്ടിന് തീ കൊടുക്കാന്‍ ചൂട്ടുമായി ആളുകള്‍ വേണ്ട. സ്വിച്ചിട്ടാല്‍ മതി മറ്റെല്ലാം റിമോട്ട് കണ്‍ട്രോളിൽ ഭദ്രം. കാതടപ്പിക്കുന്ന ഒച്ചയില്ല, ആകാശ കാഴ്ചകള്‍ കാണാന്‍ അകലേക്ക് മാറി നില്‍ക്കേണ്ട എല്ലാം തൊട്ടടുത്ത് നിന്ന് ആസ്വദിക്കാം. പൊള്ളലേല്‍ക്കാത്ത ഡിജിറ്റല്‍ പൈറോ സാങ്കേതിക വിദ്യ പ്രകാരമായിരുന്നു വെടിക്കെട്ട്. ദുബായി ഷോപ്പിങ്ങ് ഫെസ്റ്റിവലിലടക്കം ഇത്തരം വെടിക്കെട്ടൊരുക്കിയ തൃശ്ശൂര്‍ അത്താണി സ്വദേശി ഫ്രാന്‍സിസ് എലുവത്തിങ്കലാണ് പാവറട്ടിയില്‍ ഡിജിറ്റല്‍ വെടിക്കെട്ടൊരുക്കിയത്. 140 വര്‍ഷത്തെ ചരിത്രമുണ്ട് ഇവിടുത്തെ വെടിക്കെട്ടിന്. എന്നാല്‍ പരവൂര്‍ ദുരന്തത്തെ തുടര്‍ന്ന് ഇക്കുറി അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിറ്റല്‍ വെടിക്കെട്ട് സംഘടിപ്പിച്ചത്.
Adjust Story Font
16

