Quantcast

സിപിഎം ലോക്കല്‍ കമ്മറ്റി ഓഫിസിന് മുന്നില്‍ നിരാഹാരം നടത്തിയ മുന്‍ എസി അംഗത്തിന് മര്‍ദ്ദനം

MediaOne Logo

admin

  • Published:

    8 May 2018 11:55 AM IST

സിപിഎം ലോക്കല്‍ കമ്മറ്റി ഓഫിസിന് മുന്നില്‍ നിരാഹാരം നടത്തിയ മുന്‍ എസി അംഗത്തിന് മര്‍ദ്ദനം
X

സിപിഎം ലോക്കല്‍ കമ്മറ്റി ഓഫിസിന് മുന്നില്‍ നിരാഹാരം നടത്തിയ മുന്‍ എസി അംഗത്തിന് മര്‍ദ്ദനം

സിപിഎം ആലപ്പുഴ തോട്ടപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ.എം സാലിക്കാണ് മര്‍ദനമേറ്റത്. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് സാലി പറഞ്ഞു

സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിന്റെ കാരണം തേടി ലോക്കല്‍ കമ്മറ്റി ഓഫീസിനു മുന്നില്‍ നിരാഹാരസമരം ചെയ്ത മുന്‍ ഏരിയ കമ്മറ്റി അംഗത്തിന് മര്‍ദനം. സിപിഎം ആലപ്പുഴ തോട്ടപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ.എം സാലിക്കാണ് മര്‍ദനമേറ്റത്. സാലിയെ പൊലീസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് സാലി പറഞ്ഞു.

സിപിഎം തോട്ടപ്പള്ളി മുന്‍ ലോക്കല്‍ സെക്രട്ടറിയും അമ്പലപ്പുഴ ഏരിയ കമ്മറ്റി അംഗവുമായിരുന്നു എ.എം സാലി. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സാലിയുടെ ഭാര്യ ഉഷ മന്ത്രിയായിരുന്ന ജി.സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു. പ്രാദേശിക പ്രശ്‌നങ്ങളുടെ പേരില്‍ ഉഷയെയും പിന്നീട് എ.എം സാലിയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ഇതിനെതിരെ സാലി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും പാര്‍ട്ടിക്ക് കടമായി നല്‍കിയ 50,000 രൂപ തിരിച്ച് നല്‍കണമെന്നും സാലി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച്ച ലോക്കല്‍ കമ്മറ്റി ഓഫീസിനു മുന്നില്‍ നിരാഹാരസമരം നടത്താന്‍ എത്തിയത്. ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് എ.എം സാലി പറഞ്ഞു.

അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷേക്ക് പി ഹാരിസ് എ.എം സാലിയെ സന്ദര്‍ശിച്ചു. സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കില്ല എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

TAGS :

Next Story