Quantcast

വസ്ത്ര വൈവിധ്യവുമായി റംഗ് മഹല്‍

MediaOne Logo

admin

  • Published:

    9 May 2018 2:52 AM IST

വസ്ത്ര വൈവിധ്യവുമായി റംഗ് മഹല്‍
X

വസ്ത്ര വൈവിധ്യവുമായി റംഗ് മഹല്‍

കൊച്ചി ഗാന്ധി സ്ക്വയറിലെ ഭാരത് ടൂറിസ്റ്റ് ഹോമിലാണ് മേള

കൊച്ചിയില്‍ നടക്കുന്ന ബംഗാള്‍ കോട്ടണ്‍ വസ്ത്രങ്ങളുടെ വിപണന മേള ശ്രദ്ധേയമാകുന്നു. വിവിധ നിറങ്ങളിലും പാറ്റേണുകളിലുമുള്ള വസ്ത്രങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. മേള ജൂലൈ 18ന് സമാപിക്കും. കൊച്ചി ഗാന്ധി സ്ക്വയറിലെ ഭാരത് ടൂറിസ്റ്റ് ഹോമിലാണ് റംഗ് മഹല്‍ എന്ന് പേരിട്ടിരിക്കുന്ന വസ്ത്ര വിപണനമേള നടക്കുന്നത്. ബംഗാള്‍ കോട്ടണ്‍, ദഗജ് ജംദാനി, ഹാന്‍ഡി ക്രാഫ്റ്റ് സാരികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് മേളയിലുള്ളത്.

700 രൂപ മുതല്‍ 10,000 രൂപ വരെയാണ് വസ്ത്രങ്ങളുടെ വില. ബംഗാളിലെ 250 ലധികം വരുന്ന നെയ്ത്തുകാരാണ് മേളക്കായി വസ്ത്രങ്ങള്‍ തയ്യാറാക്കിയത്. വസ്ത്രവിപണന മേളക്കെത്തുന്നവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും വിപണനമേള സംഘടിപ്പിച്ചിട്ടുണ്ട്. മേള ജൂലൈ 18ന് സമാപിക്കും.

TAGS :

Next Story