Quantcast

ഭീകരതക്കെതിരെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രിയുടെ സ്വാതന്ത്രദിന സന്ദേശം

MediaOne Logo

Khasida

  • Published:

    9 May 2018 5:28 PM GMT

ഭീകരതക്കെതിരെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രിയുടെ സ്വാതന്ത്രദിന സന്ദേശം
X

ഭീകരതക്കെതിരെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രിയുടെ സ്വാതന്ത്രദിന സന്ദേശം

മറ്റ് ജില്ലകളിലും വിവിധ മന്ത്രിമാര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മതവിശ്വാസത്തിന്റെ തുടര്‍ച്ചയായി ഭീകരപ്രവര്‍ത്തനങ്ങളെ ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന സന്ദേശം. ജാതിയും മതവും പറഞ്ഞ് ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടുവരുന്നതായും ഇതിനെതിരെ പൊതുസമൂഹത്തിന്റെ മുഴുവന്‍ സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിപുലമായ രീതിയിലാണ് രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

രാവിലെ 8.30ക്ക് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതോടെ, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് മുഖ്യമന്ത്രി പരേഡിനെ അഭിവാദ്യം ചെയ്തു. മൂന്നാര്‍ എ സ് പി മെറിന്‍ ജോസഫ് ഐ പി എസിന്റെ നേതൃത്തിലായിരുന്നു മാര്‍ച്ച് പാസ്റ്റ്

കര്‍ണാടക പൊലീസിന്റെ ഒരു പ്ലാറ്റൂണും മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു. തുടര്‍ന്ന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പൊലീസ് മെഡലുകളും ജീവന്‍ രക്ഷാപതക്കങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.

ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ ഭീകരതയുടെ താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

എറണാകുളത്ത് മന്ത്രി ഇ പി ജയരാജനും കോഴിക്കോട് ടി പി രാമകൃഷ്ണനും മാര്‍ച്ച് പാസ്റ്റിന് അഭിവാദ്യമര്‍പ്പിച്ചു. മറ്റ് ജില്ലകളിലും വിവിധ മന്ത്രിമാര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

TAGS :

Next Story