Quantcast

ഇ പി ജയരാജനെതിരെ വിജിലന്‍സ് ത്വരിതഅന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത

MediaOne Logo

Muhsina Mustafa

  • Published:

    9 May 2018 10:08 AM GMT

ഇ പി ജയരാജനെതിരെ വിജിലന്‍സ് ത്വരിതഅന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത
X

ഇ പി ജയരാജനെതിരെ വിജിലന്‍സ് ത്വരിതഅന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്തുവെന്നു ഏത് തരം അന്വേഷണം വേണമെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്നും നിയമോപദേശം

ബന്ധു നിയമനത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ വിജിലന്‍സ് ത്വരിതഅന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത. ജയരാജനെതിരെ അന്വേഷണം ആകാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥനത്തിലാണ് ഇത്. ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നാളത്തേക്ക് മാറ്റി .

സ്വജനപക്ഷപാതം നടത്തിയതിന് അഴിമതി നിരോധന നിയമപ്രകാരം ഇ പി ജയരാജനെതിരെ ത്വരിതപരിശോധന നടത്താമെന്നാണ് വിജിലന്‍സ് നിയമോപദേശകര്‍ വിജിലന്‍സ് ഡയറക്ടറെ അറിയിച്ചിരിക്കുന്നത്.ലളിതകുമാരി കേസിന്റേതടക്കമുള്ള വിധിന്യായങ്ങൾ ഉദ്ധരിച്ചാണ് നിയമോപദേശം തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണം ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ ത്വരിത അന്വേഷണം പ്രഖ്യാപിക്കാനാണ് വിജിലന്‍സിന്‍റെ ആലോചന. ഔദ്യോഗിക പദവിയില്‍ ഇരുന്ന് സ്വന്തം ആവശ്യത്തിനും ബന്ധുക്കൾക്കുമായി ആനുകുല്യം ചെയ്തതിന് അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.

എന്നാല്‍ ത്വരിതപരിശോധനക്ക് ശേഷമേ കേസ് എടുക്കുന്ന കാര്യത്തില്‍ തിരുമാനമെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് വിജിലന്‍സ്. ഇതിനിടെ ജയരാജനും ഉദ്യോസ്ഥര്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസ് എന്നയാൾ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. പരാതിയിന്മേലുള്ള വിജിലന്‍സ് നിലപാട് നാളെ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് സ്കറിയ വിഭാഗം നേതാവ് എ കെ ഹാഫിസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story