Quantcast

ആലപ്പുഴയില്‍ സിപിഎം ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്ന് സിപിഐ

MediaOne Logo

Sithara

  • Published:

    9 May 2018 8:24 PM IST

ആലപ്പുഴയില്‍ സിപിഎം ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്ന് സിപിഐ
X

ആലപ്പുഴയില്‍ സിപിഎം ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്ന് സിപിഐ

മുൻ നഗരസഭാംഗവും സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഷിജിയെ വെട്ടിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതാണ് സിപിഐയുടെ പ്രശ്നം

ആലപ്പുഴ ജില്ലയിലെ ഗുണ്ടകളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് സിപിഐ. രാഷ്ട്രീയ ഇടപെടല്‍ കാരണം ജില്ലയില്‍ പല മേഖലകളിലും പൊലീസ് നിഷ്ക്രിയമായി. സിപിഎം നേതാക്കള്‍ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന് കളങ്കം വരുത്തുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.

സിപിഎമ്മിന്റെ നടപടികള്‍ക്കെതിരെയാണ് ഘടക കക്ഷിയായ സിപിഐയുടെ ജില്ലാ സെക്രട്ടറി എണ്ണിയെണ്ണിപ്പറയുന്നത്. മുൻ നഗരസഭാംഗവും സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഷിജിയെ വെട്ടിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതാണ് സിപിഐയുടെ പ്രശ്നം. പ്രാദേശിക പ്രവർത്തകരായ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സിപിഎംകാരായ പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ പരാതി. ഇതിന് പിന്നിൽ കായംകുളം നഗസഭാ ചെയർമാനാണെന്നാണ് സിപിഐയുടെ ആരോപണം.

ഇരു പാർട്ടികളും തമ്മിലെ പ്രശ്നം രൂക്ഷമാകുമ്പോഴും സമരം തുടരാനാണ് സിപിഐയുടെ തീരുമാനം.

TAGS :

Next Story