Quantcast

മലപ്പുറത്തെ മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമെന്ന് ലീഗും സിപിഎമ്മും

MediaOne Logo

Sithara

  • Published:

    9 May 2018 1:02 PM GMT

മലപ്പുറത്തെ മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമെന്ന് ലീഗും സിപിഎമ്മും
X

മലപ്പുറത്തെ മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമെന്ന് ലീഗും സിപിഎമ്മും

മലപ്പുറത്തെ മതസൌഹാര്‍ദ്ദം തകര്‍ക്കുന്നതിനുളള ബോധപൂര്‍വ്വമായ ശ്രമമാണ് സിവില്‍ സ്റ്റേഷന്‍വളപ്പിലെ സ്ഫോടനമെന്ന അഭിപ്രായവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍

മലപ്പുറത്തെ മതസൌഹാര്‍ദ്ദം തകര്‍ക്കുന്നതിനുളള ബോധപൂര്‍വ്വമായ ശ്രമമാണ് സിവില്‍ സ്റ്റേഷന്‍വളപ്പിലെ സ്ഫോടനമെന്ന അഭിപ്രായവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. സ്ഫോടനത്തെ ഭിന്നിപ്പിനായി പലരും ഉപയോഗപ്പെടുത്തുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സ്ഫോടനം നടത്തിയവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നു.

മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കം നടക്കുന്നുവെന്നാണ് മുസ്‍ലീം ലീഗിന്‍റെ നിലപാട്. സ്ഫോടനം ജില്ലയെ കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന അഭിപ്രായവും ലീഗിനുണ്ട്. സ്ഫോടനത്തെ ഇസ്‍ലാം ഭീതി പരത്താനായി ചില ശക്തികള്‍ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി സിപിഎമ്മും രംഗത്ത് എത്തി.

മലപ്പുറത്ത് സൈന്യത്തിന്‍റെ പ്രത്യേക അധികാര നിയമം നടപ്പിലാക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം പോലും ഇത്തരം നീക്കങ്ങളുടെ ഭാഗമായാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. അന്വേഷണം വഴിതിരിച്ചു വിടാനായി നടക്കുന്ന നീക്കം തിരിച്ചറിയണമെന്നും നേതാക്കള്‍ പറഞ്ഞു.

TAGS :

Next Story