Quantcast

മിണ്ടാപ്രാണികള്‍ക്ക് തണലായി പ്രശാന്ത്

MediaOne Logo

Jaisy

  • Published:

    9 May 2018 8:49 AM GMT

മിണ്ടാപ്രാണികള്‍ക്ക് തണലായി പ്രശാന്ത്
X

മിണ്ടാപ്രാണികള്‍ക്ക് തണലായി പ്രശാന്ത്

പരിക്കേറ്റ് അനാഥരായ മൃഗങ്ങളെ പരിചരിച്ച് വീട്ടില്‍തന്നെ വളര്‍ത്തുകയാണ് പ്രശാന്ത്

അനാഥരായ മിണ്ടാപ്രാണികള്‍ക്ക് സംരക്ഷകനാവുകയാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി പ്രശാന്ത്. പരിക്കേറ്റ് അനാഥരായ മൃഗങ്ങളെ പരിചരിച്ച് വീട്ടില്‍തന്നെ വളര്‍ത്തുകയാണ് പ്രശാന്ത് . ആറ് വര്‍ഷം മുന്‍പ് തുടങ്ങിയ ഈ സംരക്ഷണപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

പന്തീരാങ്കാവിലെ തുഷാരത്തില്‍ ഇവരാരും അതിഥികളല്ല. വര്‍ഷങ്ങളായി പ്രശാന്തിന്റെ സംരക്ഷണയിലാണ് ഇവരെല്ലാവരും. അനാഥരായി അലയുന്നതിനിടെ അപകടം പിണഞ്ഞവര്‍, പരിക്കേറ്റ് വീണവര്‍, ഇങ്ങനെ ഓരോ കഥകള്‍ ഇവരോരുത്തര്‍ക്കുമുണ്ട്.പെയിന്റിങ് തൊഴിലാളിയായ പ്രശാന്ത് രക്ഷകനും സംരക്ഷകനുമായതോടെ ഇവരാരും പിന്നെ ഈ വീട് വിട്ടിട്ടില്ല. പരിക്കേറ്റ മൃഗങ്ങള്‍ക്ക് ആദ്യം ചികിത്സ നല്‍കും പിന്നീട് വീടിലെത്തിക്കും. അത്യാവശ്യം വേണ്ട മരുന്നുകള്‍ വീട്ടിലുണ്ട്. ഒപ്പം പിന്തുണയുമായി വീട്ടുകാരും. പരിചരണത്തിനു ശേഷം പലരും വിട്ടുപിരിഞ്ഞെങ്കിലും വിട്ടുപോകാതെ പ്രശാന്തിന്റെ കൂടെ നില്‍ക്കുന്നവരും ഏറെ. ഒന്ന് വിളിച്ചാല്‍ അവരെല്ലാം വിളി കേള്‍ക്കും.

TAGS :

Next Story