Quantcast

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ്: വിഎസിന്റെ ഹരജി തള്ളി

MediaOne Logo

Sithara

  • Published:

    9 May 2018 10:35 AM GMT

ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കേസ് അട്ടിമറിച്ച മുന്‍ അഡ്വക്കേറ്റ് ജനറലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ...

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വിഎസിന്റെ ഹരജി സുപ്രീംകോടതി തള്ളി. ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതിയില്‍ സംസ്ഥാന സര്‍ക്കാര് വാദിച്ചു. കേസ് അട്ടിമറിച്ച മുന്‍ അഡ്വക്കറ്റ് ജനറല്‍ എന്‍ കെ ദാമോദരനാണ് ഇപ്പോള്‍ മുഖ്യമന്തിയുടെ നിയമോപദേശകനെന്ന് വിഎസ്സിന്‍റെ അഭിഭാഷകര്‍ വാദിച്ചു. രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ചിലവഴിക്കാന്‍ കോടതിക്ക് സമയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹര്‍ജി തള്ളി.

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സിബിഐ ക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചതോടെയാണ് വി എസ്സ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്വക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുന്‍ മന്ത്രി‍, വിരമിച്ച ഹൈക്കോടതി ന്യായധിപന്‍മാര്‍, മുന്‍ ഡിജിപി,മുന്‍ അഡ്വക്കറ്റജനറല്‍ തുടങ്ങി പ്രമുഖര്‍ക്ക് ബന്ധമുള്ള കേസായതിനാല്‍ സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ശരിയാകില്ലെന്നായിരുന്നു വിസ്സിന്‍റെ വാദം. എന്നാല്‍ വിഎസ്സിന്‍റെ വാദത്തെ പിണറയി സര‍ക്കാര്‍ പിന്തുണച്ചില്ലെന്ന് മാത്രമല്ല കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വ്യകര്തമാക്കുകയും ചെയ്തു. പുതിയ സ്റ്റാന്‍റിംഗ് കോണ‍്സല്‍ ജി പ്രകാശിന് പുറമെ മുതിര്‍ന്ന അഭിഭാഷന്‍ കെ കെ വേണുഗോപാലിനെ കൂടി സംസ്ഥാന സര്‍ക്കാര്‍ വിഎസ്സിനെതിരെ വാദിക്കാന്‍ രംഗത്തിറക്കിയത് ശ്രദ്ധേയമായി. വിഎസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡേയും ആര്‍.സതീഷുമാണ് ഹാജരായത്.

കേസ് അട്ടിമറിച്ചവരില്‍ പ്രമുഖനായ മുന്‍ അഡ്വക്കറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകനാണെന്നും ഇരുവരും വാദിച്ചു. ഇരു വാദങ്ങളും കേട്ടശേഷം കേസില്‍ വിഎസ്സിന് രാഷ്രീയ ലക്ഷ്യമുണ്ടെന്ന് സുപ്രീം കോടതി വിലയിരുത്തി. വേണമെങ്കില്‍ ഹര്‍ജിയുമായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസില്‍ വാദം നടക്കവെ മുന്‍ അഡ്വക്കറ്റജനറല്‍ കെപി ദണ്ഡപാണി, മുന്‍ അഡി.അഡ്വക്കറ്റജനറല്‍ കെ എ ജലീല്‍ എന്നിവര്‍ സുപ്രീം കോടതിയില് ഹാജരായിരുന്നു

സര്‍ക്കാരിന് വേണ്ടി പുതിയ സ്റ്റാന്ഡിങ് കോണ്‍സല്‍ ജി പ്രകാശും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലും ഹാജരായി. കേസ് അട്ടിമറിച്ച ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവെന്ന് വിഎസ് മറുവാദം ഉന്നയിച്ചു. അതേസമയം രാഷ്ട്രീയപ്രേരിത നീക്കങ്ങള്‍ക്ക് സമയം ചെലവഴിക്കാന് സാധിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

തള്ളിയതില്‍ സന്തോഷമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

വിഎസിന്റെ ഹരജി സുപ്രിംകോടതി തള്ളിയതില്‍ സന്തോഷമുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഹരജിക്ക് പിന്നില്‍ വിഎസ് മാത്രമല്ല, മറ്റുപലരുമുണ്ട്, അവരുടെ പേര് പറഞ്ഞ് വലുതാക്കാനില്ല എന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

TAGS :

Next Story