Quantcast

പുറ്റിങ്ങല്‍ ദുരന്തം: ജുഡീഷ്യല്‍ കമീഷന്‍റെ നിയമനം കടലാസിലൊതുങ്ങി

MediaOne Logo

Subin

  • Published:

    10 May 2018 8:17 PM GMT

പുറ്റിങ്ങല്‍ ദുരന്തം: ജുഡീഷ്യല്‍ കമീഷന്‍റെ നിയമനം കടലാസിലൊതുങ്ങി
X

പുറ്റിങ്ങല്‍ ദുരന്തം: ജുഡീഷ്യല്‍ കമീഷന്‍റെ നിയമനം കടലാസിലൊതുങ്ങി

സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ കമ്മീഷന് ഇതുവരെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമീഷന്‍റെ നിയമനം കടലാസിലൊതുങ്ങി. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ കമ്മീഷന് ഇതുവരെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണ വിഷയങ്ങളും ഇതുവരെ തീരുമാനിച്ചിട്ടില്ല.

വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായരെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനായി നിയമിച്ചത്. ആറ് മാസമാണ് കാലാവധി. എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്ന് നാല് മാസം കഴിഞ്ഞിട്ടും കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അന്വേഷണത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് പോലും നിശ്ചയിച്ചിട്ടില്ല.

കമ്മീഷന് ഹൈക്കോടതി ജ‍ഡ്ജിക്ക് തുല്യമായ ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു അപകടം. 10 ദിവസത്തിനകം സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍റെ കാലാവധി അവസാനിക്കാന്‍ ഇനി രണ്ടു മാസം മാത്രമാണ് ബാക്കി.

TAGS :

Next Story