Quantcast

കുതിരാൻ തുരങ്ക നിര്‍മ്മാണം 150 മീറ്റര്‍ പിന്നിട്ടു

MediaOne Logo

Jaisy

  • Published:

    10 May 2018 5:35 AM GMT

കുതിരാൻ തുരങ്ക നിര്‍മ്മാണം 150 മീറ്റര്‍ പിന്നിട്ടു
X

കുതിരാൻ തുരങ്ക നിര്‍മ്മാണം 150 മീറ്റര്‍ പിന്നിട്ടു

തൊള്ളായിരത്തി പതിനഞ്ച് മീറ്റർ നീളത്തിലുള്ള ഇരട്ട തുരങ്കമാണ് നിര്‍മ്മിക്കുന്നത്

പാലക്കാട്- തൃശൂര്‍ ദേശീയപാതയിലെ കുതിരാൻ തുരങ്ക നിര്‍മ്മാണം 150 മീറ്റര്‍ പിന്നിട്ടു. തൊള്ളായിരത്തി പതിനഞ്ച് മീറ്റർ നീളത്തിലുള്ള ഇരട്ട തുരങ്കമാണ് നിര്‍മ്മിക്കുന്നത്. രണ്ടാം തുരങ്ക നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായത് പ്രതിസന്ധിക്കിടയാക്കി. എന്നാൽ മണ്‍തിട്ട കോണ്‍ക്രീറ്റ്കൊണ്ട് ബലപ്പെടുത്തി പ്രശ്നം പരിഹരിച്ചെന്നാണ് കരാര്‍ കമ്പനിയുടെ വാദം.

വടക്കാഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള ദേശീയപാത ആറ് വരിപാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുതിരാനിൽ മല തുരന്ന് തുരങ്കം നിര്‍മ്മിക്കുന്നത്.പതിനഞ്ച് മീറ്റര്‍ വീതിയും പത്ത് മീറ്റര്‍ ഉയരവും 930 മീറ്റര്‍ നീളവുമുള്ള രണ്ട് തുരങ്കങ്ങളുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഇരുപത് മീറ്റര്‍ അകലത്തിൽ ഇരു ദിശയിലേക്കുമുള്ള ഈ തുരങ്കങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായാൽ ആറ് വലിയ വളവുകളും കുതിരാന്‍ കയറ്റവും ഇല്ലാതാകും.

ആദ്യ തുരങ്കം 150 മീറ്റര്‍ പിന്നിട്ടെങ്കിലും രണ്ടാം തുരങ്കത്തിന്റെു ആദ്യ ഘട്ടത്തിൽ തന്നെ മണ്ണിടിച്ചിലുണ്ടായത് നിര്‍മ്മാണ പ്രവര്‍ത്തികളെ പ്രതിസന്ധിയിലാക്കി. എന്നാല്‍ ഇരുവശങ്ങളും വലിയ ഇരുമ്പ് കമ്പികളും ഇരുമ്പ് ഷീറ്റുകളും ഉപയോഗിച്ച് ബലപ്പെടുത്തിയുള്ള നിര്‍മ്മാണം പുരോഗമിക്കുകയാണന്നും ആശങ്ക വേണ്ടന്നുമാണ് അധികൃതരുടെ വിശദീകരണം. 98 കോടി രൂപയാണ് കുതിരാന്‍ തുരങ്ക നിര്‍മ്മാത്തിനായി വകയിരുത്തിയിരിക്കുന്നത്.

TAGS :

Next Story