ജയരാജന്റെ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനം; സാങ്കേതികത്വം പറയില്ല: സി പി നാരായണന്‍
ജയരാജന്റെ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനം; സാങ്കേതികത്വം പറയില്ല: സി പി നാരായണന്‍
സാങ്കേതികത്വത്തേക്കാള്‍ ജനവിശ്വാസത്തിനും ധാര്‍മികതക്കുമാണ് ഇടത് മുന്നണിയും സര്‍ക്കാറും വില കല്‍പ്പിക്കുന്നതെന്നd സി പി നാരായണന്‍
മന്ത്രി ഇ പി ജയരാജന്‍റെ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി പി നാരായണന്‍ എംപി. സാങ്കേതികത്വങ്ങള്‍ പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ നോക്കില്ലെന്നും സാങ്കേതികത്വത്തേക്കാള്‍ ജനവിശ്വാസത്തിനും ധാര്‍മികതക്കുമാണ് ഇടത് മുന്നണിയും സര്‍ക്കാറും വില കല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിന്‍റെ സ്പെഷല്‍ എഡിഷനിലായിരുന്നു സി പി നാരായണന്‍റെ പ്രതികരണം.
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നോപ്പോഴുള്ള യുഡിഎഫിന്‍റെ രീതിയല്ല ഇടത് മുന്നണിയുടേത്. അതുകൊണ്ടുതന്നെ ഇ പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉടന്‍ നടപടിയുണ്ടാവുമെന്നും സി പി നാരായണന്‍ പറഞ്ഞു.
നിയമനങ്ങളുമായി ബന്ധപ്പെട്ട് മാത്രമല്ല ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ഇടത് മുന്നണിയും സര്‍ക്കാറും കാണുന്നത്. ജനവിശ്വാസത്തിന്‍റെ കാര്യത്തില്‍ കോട്ടമുണ്ടായെന്ന തോന്നലുണ്ടായപ്പോള്‍ സര്‍ക്കാറും മുന്നണിയും ജയരാജന്‍ വിഷയത്തില്‍ നടപടിയിലേക്ക് കടന്നതായും സി പി നാരായണന്‍ പറഞ്ഞു.
ഇ പി ജയരാജന്‍റെ രാജി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചേരാനിരിക്കെയാണ് സി പി നാരായണന്‍റെ പ്രതികരണം.
Adjust Story Font
16