Quantcast

വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

MediaOne Logo

admin

  • Published:

    10 May 2018 11:55 PM IST

വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
X

വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ആറ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂരിൽ ശശികുമാര്‍ (43) ആണ് മരിച്ചത്. ഇരുപത്തിരണ്ടാം തിയ്യതി രാത്രി വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ശശികുമാറിനെ ഏഴംഗസംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകനായ പൊക്കുളങ്ങര സ്വദേശി ബിനീഷ് ആണ് ഒന്നാം പ്രതി.

കേസിലെ പ്രതികള്‍ മുന്‍പ് സിപിഎം പ്രവര്‍ത്തകരായിരുന്നുവെന്നും ശശി സിപിഎം വിട്ട് ബിജെപിയില്‍ ചേരാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നുമാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

TAGS :

Next Story