Quantcast

ജിഎസ്ടി നികുതി ഘടന അംഗീകരിക്കാനാകില്ലെന്ന് കേരളം

MediaOne Logo

Khasida

  • Published:

    11 May 2018 3:58 AM GMT

ജിഎസ്ടി നികുതി ഘടന അംഗീകരിക്കാനാകില്ലെന്ന് കേരളം
X

ജിഎസ്ടി നികുതി ഘടന അംഗീകരിക്കാനാകില്ലെന്ന് കേരളം

അവശ്യവസ്തുക്കളുടെ നികുതി 6 ശതമാനമായി കുറക്കണം;ആഢംബര വസ്തുക്കളുടെ നികുതി കുറക്കരുത്

ജി എസ് ടി നികുതി ഘടന പരിഷ്കരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. അവശ്യസാധനങ്ങളുടെ നികുതി ഇപ്പോഴുള്ളതില്‍ നിന്ന് പകുതിയാക്കി കുറക്കണമെന്നാണ് കേരളം ജി എസ് ടി കൌണ്‍സിലില്‍ ആവശ്യപ്പെട്ടത്. സാധാരണക്കാരുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പിക്കുന്ന ജി എസ് ടി നികുതി ഘടനക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ധനമന്ത്രി തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.

12 മുതല്‍ 18 ശതമാനം വരെയാണ് ജി എസ് ടി നിര്‍ദേശിക്കുന്ന നികുതി നിരക്ക്. കാറുകള്‍ ഉള്‍പ്പെടെയുള്ള ആഢംബര വസ്തുക്കള്‍ക്ക് 30 മുതല്‍ 34 ശതമാനം വരെ നികുതി ചുമത്തിവരുന്നത് ജി എസ് ടി നടപ്പിലാകുന്നതോടെ 18 ശതമാനമായി കുറയും. എന്നാല്‍ അരിയും തുണിയുമുള്‍പ്പെടെ അവശ്യസാധനങ്ങളുടെ നികുതി 12 ശതമാനമായി വര്‍ധിക്കുകയും ചെയ്യും.

മൂന്ന് സ്ലാബിലുള്ള നികുതി നിരക്കാണ് കേരളം നിര്‍ദേശിക്കുന്നത്. ആഢംബര വസ്തുക്കള്‍ക്ക് 26 ശതമാനവും അവശ്യസാധനങ്ങള്‍ക്ക് 6 ശതമാനവും മറ്റുള്ളവക്ക് 20 ശതമാനവും. ജി എസ് ടി കൌണ്‍സിലില്‍ വോട്ടിനിടുന്പോള്‍ കേരളം നിലപാട് ആവര്‍ത്തിക്കും.

നികുതി കുറഞ്ഞാലും കന്പനികള്‍ എം ആര്‍ പി കുറക്കില്ലെന്നും അതുകൊണ്ട് തന്നെ ജി എസ് ടിയുടെ പ്രയോജനം കുത്തകകള്‍ക്കാണെന്നും തോമസ് ഐസക് പറഞ്ഞു.

TAGS :

Next Story