Quantcast

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ക്ക് ആശങ്ക

MediaOne Logo

Sithara

  • Published:

    11 May 2018 6:21 AM IST

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ക്ക് ആശങ്ക
X

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ക്ക് ആശങ്ക

ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയാണ് ഗവര്‍ണര്‍ ആശങ്ക അറിയിച്ചത്

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആശങ്കയറിച്ച് ഗവര്‍ണര്‍ പി സദാശിവം. ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയാണ് ഗവര്‍ണര്‍ ആശങ്ക അറിയിച്ചത്. ക്രമസമാധാന നില നിയന്ത്രണത്തിലാണെന്ന് ഇരുവരും ഗവര്‍ണറെ അറിയിച്ചു.

കണ്ണൂരിലെ ക്രമസമാധാന നില സംബന്ധിച്ച കേന്ദ്ര അന്വേഷണത്തിന് പിന്നാലെയാണ് ഗവര്‍ണറുടെ ഇടപെടല്‍. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെയും ഡിജിപി ലോക്നാഥ് ബെഹ്റയെയും രാജ്ഭവനില്‍ വിളിച്ചുവരുത്തിയാണ് ഗവര്‍ണര്‍ കണ്ണൂര്‍ വിഷയം ചര്‍ച്ച ചെയ്തത്. അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ ഇരുവരോടും പറഞ്ഞു.

രാഷ്ട്രീയ ഭേദമന്യേ കുറ്റവാളികളെ കണ്ടെത്തി നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇരുവരും ഗവര്‍ണറെ ധരിപ്പിച്ചു. കണ്ണൂരിലെ അക്രമങ്ങളെക്കുറിച്ച് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിലെ നടപടിയും ഗവര്‍ണര്‍ ആരാഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വരുമെന്ന പ്രത്യാശയും ഗവര്‍ണര്‍ കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു.

TAGS :

Next Story