Quantcast

സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമമെന്ന് എസി മൊയ്‍തീന്‍

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 8:53 PM GMT

സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമമെന്ന് എസി മൊയ്‍തീന്‍
X

സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമമെന്ന് എസി മൊയ്‍തീന്‍

ലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച ഈ മേഖലയെ തകര്‍ക്കാനേ ഇത്തരം പ്രചാരണം കൊണ്ട് കഴിയൂ

സഹകരണ മേഖലയില്‍ കള്ളപ്പണമുണ്ടെന്ന പ്രചാരണം ഈ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സഹകരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍. ലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച ഈ മേഖലയെ തകര്‍ക്കാനേ ഇത്തരം പ്രചാരണം കൊണ്ട് കഴിയൂ എന്നും ഇത്തരം പ്രചാരണങ്ങളെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.

TAGS :

Next Story