പാകിസ്ഥാനെ സംഘ്പരിവാര്‍ എതിര്‍ക്കുന്നത് വോട്ടിനുവേണ്ടിയെന്ന് പി.സുരേന്ദ്രന്‍

- Published:
11 May 2018 4:00 PM IST

പാകിസ്ഥാനെ സംഘ്പരിവാര്‍ എതിര്‍ക്കുന്നത് വോട്ടിനുവേണ്ടിയെന്ന് പി.സുരേന്ദ്രന്‍
സോളിഡാരിറ്റി മലപ്പുറത്ത് പൊതു സമ്മേളനം നടത്തി
സംഘ്പരിവാര്‍ സംഘടനകള്‍ പാകിസ്ഥാനെ എതിര്‍ക്കുന്നത് മുസ്ലീം വിരുദ്ധത ഉപയോഗിച്ച് വോട്ടുപിടിക്കനാണെന്ന് എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് മലപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപ്രബോധനം പൌരവകാശമാണെന്ന തലക്കെട്ടിലാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് റാലിയും പൊതുസമ്മേളനും നടത്തിയത്. ഡോക്ടര്‍ സാക്കിര്‍ നായിക്കിനെതിരെ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെയാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്ലീം വിരുദ്ധതയിലൂടെ അധികാരം ഉറപ്പിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്.
മുസ്ലീം സംഘനകള്‍ക്കെതിരെ ഭീകരവാദം നിരത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. മതപ്രബോധനം നടത്താനുളള ഇന്ത്യന്‍ പൌരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്താണ് സാകിര്‍ നായിക്കിനെതിരെ യു.എ.പി.എ ചുമത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.എന്‍.എ ഖാദര്‍ അടക്കം നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു
Adjust Story Font
16
