Quantcast

ബാറുകള്‍ ഇന്ന് വീണ്ടും തുറക്കും

MediaOne Logo

Subin

  • Published:

    11 May 2018 7:17 AM GMT

ബാറുകള്‍ ഇന്ന് വീണ്ടും തുറക്കും
X

ബാറുകള്‍ ഇന്ന് വീണ്ടും തുറക്കും

രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തി സമയം.

സംസ്ഥാനത്ത് ബാറുകള്‍ ഇന്ന് വീണ്ടും തുറക്കും. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ 12 ജില്ലകളിലായി 77 ബാറുകളാണ് തുറക്കുന്നത്. പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഒരു ബാറും തുറക്കില്ല.

ത്രീസറ്റാറും അതിന് മുകളിലോട്ടും നിലവാരുമുള്ള ബാറുകള്‍ തുറന്ന് കൊടുക്കാനാണ് പുതിയമദ്യനയത്തിലൂടെ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 12 ജില്ലകളിലായി ബാറുകളുടെ 81 അപേക്ഷകളാണ് എക്‌സൈസ് വകുപ്പിന് ലഭിച്ചത്. ഇതില്‍ 77 ബാറുകള്‍ക്ക് ഇന്നലെ രാത്രി വരെ എക്‌സൈസ് വകുപ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. നാല് അപേക്ഷ പരിഗണനയിലാണ്.

ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത് എറണാകുളം ജില്ലയിലാണ്. 21 ബാറുകള്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 20 എണ്ണത്തിന് അനുമതി നല്‍കി. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. 13 ബാറുകള്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 11 എണ്ണത്തിന് എക്‌സൈസ് അനുമതി നല്‍കി. തൃശ്ശൂരില്‍ ഒമ്പതും, കണ്ണൂരില്‍ എട്ടും, കോട്ടയത്ത് ഏഴും ബാറുകള്‍ തുറക്കും. പാലക്കാട് ആറും, കോഴിക്കോട് അഞ്ചും, മലപ്പുറം നാലും ബാറുകള്‍ തുറക്കുമ്പോള്‍ കൊല്ലത്ത് മൂന്നും ആലപ്പുഴ, വയനാട് ജില്ലകളില്‍ രണ്ട് വീതവും ബാറുകളാണ് തുറക്കുന്നത്. ഇടുക്കി ജില്ലയില്‍ ഒരുബാറു മാത്രമാണ് തുറക്കുന്നത്.

രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തി സമയം. ടൂറിസം മേഖയില്‍ 13 മണിക്കൂര്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. മദ്യം വാങ്ങാനുള്ള പ്രായപരിധി 23 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 2200 ഓളം കള്ളുഷാപ്പുകള്‍ക്ക് എക്‌സൈസ് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ട്.

TAGS :

Next Story