Quantcast

സച്ചിന്‍ ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു

MediaOne Logo

admin

  • Published:

    11 May 2018 7:29 PM IST

സച്ചിന്‍ ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു
X

സച്ചിന്‍ ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു

പുതിയ സീസണിന് മുമ്പ് പുതിയ ഓഹരി ഉടമകളെ തേടാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ശ്രമം. ടീമിന്റെ 20 ശതമാനം മാത്രം കൈവശം വെച്ച് ബാക്കി ഓഹരികള്‍ വില്‍ക്കാനാണ് ശ്രമം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി പുതിയ ഓഹരി ഉടമകളെ തേടുന്നു. ടീമിന്റെ ഓഹരികള്‍ കൈവശമുള്ള സച്ചിന്‍ ഓഹരികള്‍ വില്‍ക്കുന്നതായാണ് സൂചന.

പുതിയ സീസണിന് മുമ്പ് പുതിയ ഓഹരി ഉടമകളെ തേടാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ശ്രമം. ടീമിന്റെ 20 ശതമാനം മാത്രം കൈവശം വെച്ച് ബാക്കി ഓഹരികള്‍ വില്‍ക്കാനാണ് ശ്രമം. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ്പ് കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ സച്ചിനുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

സച്ചിനും പിവിപി വെന്‍ചേഴ്‌സും ചേര്‍ന്നാണ് ആദ്യമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ സ്വന്തമാക്കിയത്. എന്നാല്‍ 2015 മാര്‍ച്ചില്‍ സാമ്പത്തിക ക്രമക്കേടിന് 'സെബി' പിവിപി വെന്‍ചേഴ്‌സിന് 30 കോടി രൂപ പിഴ വിധിക്കുന്നതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയെങ്കിലും രണ്ടാം സീസണില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഫിനിഷ് ചെയ്തത്.

TAGS :

Next Story