Quantcast

മാണിയെ കൈവിടാതെ പാല

MediaOne Logo

admin

  • Published:

    11 May 2018 3:17 PM GMT

മാണിയെ കൈവിടാതെ പാല
X

മാണിയെ കൈവിടാതെ പാല

അട്ടിമറി വിജയം നേടാന്‍ ഇടത് മുന്നണി ശ്രമിച്ചെങ്കിലും ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമാണ് ഇത്തവണയും സാധിച്ചത്.

ഇത്തണയും കെ എം മാണിയെ പാലക്കാര്‍ കൈവിട്ടില്ല. അട്ടിമറി വിജയം നേടാന്‍ ഇടത് മുന്നണി ശ്രമിച്ചെങ്കിലും ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമാണ് ഇത്തവണയും സാധിച്ചത്. അതേസമയം സത്യം വിജയിച്ചുവെന്ന് കെ എം മാണി പ്രതികരിച്ചു.

ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് രാജി വെച്ച കെഎം മാണിക്ക് വന്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് എക്സിറ്റ് പോള്‍ഫലങ്ങള്‍ അടക്കം പ്രവചിച്ചിരുന്നത്. എന്നാല്‍ പതിമൂന്നാം തവണയും പാലാക്കാര്‍‍ മാണിയെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാനായത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും മാണിയും സന്തോഷത്തിലാണ്. സത്യം വിജയിച്ചുവെന്നാണ് മാണി പറയുന്നത്.

വോട്ടണ്ണലിന്റെ ആദ്യഘട്ടത്തില്‍ മാണി സി കാപ്പന്‍ ലീഡ് നേടിയെങ്കിലും അത് നിലനിര്‍ത്താന്‍ സാധിച്ചില്ല. എന്നാല്‍ 170 ബുത്തുകളുള്ള മണ്ഡലത്തില്‍ 100 ബൂത്തുകളിലും മാണി സി കാപ്പന്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു. അതുകൊണ്ട് തന്നെ പലയിടത്തും മാണിയുടെ ലീഡി താരതമ്യേന കുറവായിരുന്നു. അവസാന ഘട്ടത്തില്‍ പാല നഗരസഭ അടക്കമുള്ള പ്രദേശങ്ങള്‍ എണ്ണിയതോടെയാണ് മാണിയുടെ ഭൂരിപക്ഷം നാ‍ലക്കം കടന്നത്. ഇതോടെ അണികളും ആവേശത്തിലായി. തോല്‍പ്പിക്കാനായില്ലെങ്കിലും പാലായില്‍ മാണിയുടെ ഭൂരിപക്ഷം 4703 ലേക്ക് കുറയ്ക്കാന്‍ ഇടത് മുന്നണിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

TAGS :

Next Story