Quantcast

ഭരണപരിഷ്കാര കമ്മീഷനെന്ന നാണം കെട്ട പണിക്ക് വിഎസ് പോകില്ലെന്നാണ് തോന്നുന്നതെന്ന് ചെന്നിത്തല

MediaOne Logo

Khasida

  • Published:

    12 May 2018 3:02 PM GMT

ഭരണപരിഷ്കാര കമ്മീഷനെന്ന നാണം കെട്ട പണിക്ക് വിഎസ് പോകില്ലെന്നാണ് തോന്നുന്നതെന്ന് ചെന്നിത്തല
X

ഭരണപരിഷ്കാര കമ്മീഷനെന്ന നാണം കെട്ട പണിക്ക് വിഎസ് പോകില്ലെന്നാണ് തോന്നുന്നതെന്ന് ചെന്നിത്തല

ജനങ്ങളുടെ പ്രതീക്ഷ മുഴുന്‍ രണ്ട് മാസം കൊണ്ട സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അച്യുതാനന്ദനെ ശരിയാക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരിഷ്കാര കമ്മീഷനെന്ന നാണം കെട്ട പണിക്ക് വിഎസ് പോകില്ലെന്നാണ് തോന്നുന്നത്. ജനങ്ങളുടെ പ്രതീക്ഷ മുഴുന്‍ രണ്ട് മാസം കൊണ്ട സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഭാഗപത്ര രജിസ്ട്രേഷന്‍ ഫീസ് വര്‍ധനയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ, യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ യു‍‍ഡിഎഫിന്‍റെ ആദ്യ സമര പരിപാടിയില്‍ പ്രതിഷേധം ഇരമ്പി. പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ആദ്യ സമരമെന്ന നിലയിലും കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ പരിപാടിയെന്ന നിലയിലും ശ്രദ്ധേയമായിരുന്ന യുഡിഎഫ് ധര്‍ണ. യുഡിഎഫ് എം എല്‍ എ മാരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണക്ക് പിന്തുണയര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ വലിയതോതില്‍ എത്തിയതോടെ സെക്രട്ടറിയേറ്റിന് മുന്‍വശം ശക്തമായ സമര വേദിയായി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ എല്ലാ യുഡിഎഫ് എം എല്‍ എ മാരും വി എം സുധീരന്‍, ഷിബുബേബിജോണ്‍ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത് യുഡിഎഫിന്‍രെ അടിത്തറയെ ബാധിച്ചില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ഉള്‍പ്പെടെ പോഷക സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.

TAGS :

Next Story