Quantcast

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുടെ പേരില്‍ പണപ്പിരിവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

MediaOne Logo

Khasida

  • Published:

    12 May 2018 2:41 PM GMT

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുടെ പേരില്‍ പണപ്പിരിവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
X

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുടെ പേരില്‍ പണപ്പിരിവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട് മന്ത്രി ജി സുധാകരന്‍ സഭയില്‍ വെച്ചു

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുടെ പേരില്‍ പണപ്പിരിവ് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പിരിവ് നടന്നത്. ധനന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുടെ പേരില്‍ ഉന്നത ഉദ്യോഗസ്ഥരാണ് പിരിവ് നടത്തിയത്. റിപ്പോര്‍ട്ട് മന്ത്രി ജി സുധാകരനാണ് സഭയില്‍വെച്ചത്.

ഈ പണം മന്ത്രിമാര്‍ക്ക് ലഭിച്ചോ, അതോ ഉദ്യോഗസ്ഥര്‍ എടുത്തോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട്. ഓരോ ഡിവിഷനില്‍ നിന്നും അഞ്ച് ലക്ഷം വീതം ഇടക്കിടെ പിരിവ് നടത്തി. പാലക്കാട് ഡിവിഷനിലെ പിരിവ് സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ടാണ് മന്ത്രി ജി സുധാകരന്‍ ‍നിയമസഭയില്‍ വെച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പിരിവ് നടത്തിയത്.

TAGS :

Next Story