Quantcast

തര്‍ക്കമൊഴിയാതെ വടകര

MediaOne Logo

admin

  • Published:

    12 May 2018 11:13 AM IST

തര്‍ക്കമൊഴിയാതെ വടകര
X

തര്‍ക്കമൊഴിയാതെ വടകര

വടകര മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിയുടെ നിരീക്ഷകരുടെ യോഗം കഴിഞ്ഞു.

വടകര മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിയുടെ നിരീക്ഷകരുടെ യോഗം കഴിഞ്ഞു. ജില്ലാ കമ്മിറ്റി മണ്ഡലം കമ്മിറ്റി അംഗങ്ങളടക്കം നിരവധി പേര്‍ നിരീക്ഷകര്‍ക്ക് മുന്നില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ചുളള അഭിപ്രായങ്ങള്‍ പറഞ്ഞു. സിറ്റിംഗ് എം എല്‍ എ സികെ നാണവിനെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. എന്നാല്‍ നിരീക്ഷകര്‍ക്ക് മുന്നില്‍ മറ്റ് മൂന്ന് പേരുകള്‍ കൂടെ പ്രവര്‍ത്തകര്‍ ഉന്നയിച്ചിട്ടുണ്ട്. മുന്‍ എം എല്‍ എ എംകെ പ്രേംനാഥ്, ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി കെ ലോഹ്യ , ഇപി ദാമോദരന്‍ എന്നിവരുടെ പേരുകളാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് വന്നത്. അടുത്ത ദിവസം തന്നെ ഇക്കാര്യം പാര്‍ലമെന്‍ററി സമിതി പരിശോധിക്കും.

TAGS :

Next Story