Quantcast

നോട്ടിഫൈ ചെയ്യാത്ത ഭൂമിയിലും ഗെയിലിന്‍റെ കടന്നുകയറ്റം

MediaOne Logo

Sithara

  • Published:

    12 May 2018 11:27 AM GMT

നോട്ടിഫൈ ചെയ്യാത്ത ഭൂമിയിലും ഗെയിലിന്‍റെ കടന്നുകയറ്റം
X

നോട്ടിഫൈ ചെയ്യാത്ത ഭൂമിയിലും ഗെയിലിന്‍റെ കടന്നുകയറ്റം

നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടാത്ത ഭൂമിയിലും ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഗെയില്‍ നീക്കം നടത്തിയതായി പരാതി.

നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടാത്ത ഭൂമിയിലും ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഗെയില്‍ നീക്കം നടത്തിയതായി പരാതി. കോഴിക്കോട് കോട്ടൂര്‍ വില്ലേജില്‍ സി ജെ ജോസഫ് എന്നയാളുടെ കൃഷിഭൂമിയിലാണ് നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടാതിരുന്നിട്ടും ഗെയില്‍ പൊലീസ് സഹായത്തോടെ സര്‍വേ നടത്തി പൈപ്പ് കടന്നു പോകുന്നതിനുള്ള കുറ്റി നാട്ടിയത്. ഭൂവുടമ ഹൈക്കോടതിയെ സമീപിച്ചതോടെ ഗെയില്‍ ഈ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞു.

പിഎന്‍പി ആക്ട് പ്രകാരം ഗസറ്റില്‍ നോട്ടിഫൈ ചെയ്ത ഭൂമിയില്‍ മാത്രമേ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാവൂ. കോട്ടൂര്‍ വില്ലേജിലെ നോട്ടിഫൈ ചെയ്ത ഭൂമിയുടെ പട്ടികയില്‍ 66/2എ എന്ന സര്‍വ്വേ നമ്പര്‍ ഉള്‍പെട്ടിരുന്നില്ല. എന്നാല്‍ ഭൂവുടമ ജോസഫിനുണ്ടായ അനുഭവം മറിച്ചായിരുന്നു. തുടര്‍ന്ന് നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ ഗെയില്‍ അധികൃതര്‍ പ്രവേശിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടയുകയായിരുന്നു.

ജോസഫിന്‍റെ മാത്രം അനുഭവമല്ലിത്. കോട്ടൂരില്‍ സമാന അനുഭവമുള്ളവരും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

TAGS :

Next Story