Quantcast

ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ ഒപി ബഹിഷ്കരിച്ച് സമരം

MediaOne Logo

Sithara

  • Published:

    12 May 2018 10:48 AM GMT

ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ ഒപി ബഹിഷ്കരിച്ച് സമരം
X

ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ ഒപി ബഹിഷ്കരിച്ച് സമരം

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്കരിച്ചു. രാവിലെ 9 മണി മുതല്‍ പത്ത് മണി വരെയായിരുന്നു ബഹിഷ്കരണം. ആക്രമണം നടത്തിയ പ്രതികളെ ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കെജിഎംഒയുടെ ഒപി ബഹിഷ്കരണം. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയില്‍ വനിതാ ഡോക്ടറും തലശ്ശേരി ജനറൽ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനും അക്രമത്തിന് ഇരയായിരുന്നു. മലപ്പുറത്ത് മീസിൽസ് റുബല്ല പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനിടയിൽ എടയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സും അതിക്രൂരമായി മർദ്ദിക്കപ്പെട്ടു. ഈ സംഭവങ്ങളിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് കെജിഎംഒയുടെ ആവശ്യം

ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണം രോഗികളെ കാര്യമായി ബാധിച്ചില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം.

TAGS :

Next Story