Quantcast

വോട്ട് അമ്പെയ്ത് വീഴ്‍ത്താന്‍ ഹാരിസ്

MediaOne Logo

admin

  • Published:

    12 May 2018 7:09 AM GMT

വോട്ട് അമ്പെയ്ത് വീഴ്‍ത്താന്‍ ഹാരിസ്
X

വോട്ട് അമ്പെയ്ത് വീഴ്‍ത്താന്‍ ഹാരിസ്

തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പ്രചരണരീതികള്‍ മുന്നണികള്‍ സ്വീകരിക്കുക പതിവാണ്.

തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പ്രചരണരീതികള്‍ മുന്നണികള്‍ സ്വീകരിക്കുക പതിവാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം ഉപയോഗിച്ച് മല്‍സരം നടത്തി വോട്ട് തേടിയാണ് ഇവിടുത്തെ വ്യത്യസ്ത രീതി. അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരാണ് ഈ വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്.

ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെ ആലപ്പുഴ ബീച്ചില്‍ പെരുമ്പറ മുഴങ്ങി. വയനാട്ടില്‍ നിന്നെത്തിയ അമ്പെയ്ത്തുവീരന്മാര്‍ അങ്കത്തിനുള്ള തയാറെടുപ്പ് ആരംഭിച്ചു. അമ്പലപ്പുഴയിലെ ജെഡിയു സ്ഥാനാര്‍ത്ഥി ഷേക്ക്. പി. ഹാരിസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പ് ജനമനസുകളില്‍ ഉറപ്പിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തതായിരുന്നു ഈ വ്യത്യസ്ത പ്രചാരണ പരിപാടി.

അമ്പലപ്പുഴ മണ്ഡലത്തിലെ പുറക്കാട് സ്വദേശി അഖില്‍ അസ്തമയ സൂര്യനെ സാക്ഷിയാക്കി അമ്പെയ്ത് മല്‍സരത്തിന് തുടക്കം കുറിച്ചു. ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയവരെല്ലാം പിന്നീട് ഒന്നൊന്നായി മല്‍സരത്തില്‍ പങ്കാളിയായി. ചിലരുടെ ലക്ഷ്യം തെറ്റിയപ്പോള്‍ ആദ്യമായി അമ്പും വില്ലും കയ്യിലെടുത്ത മറ്റു ചിലരുടെ ലക്ഷ്യം കിറുകൃത്യം. അമ്പലപ്പുഴ നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. മല്‍സരം കഴിഞ്ഞ് തിരിച്ചുപോയ വോട്ടര്‍മാരോട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പറയാനുണ്ടായിരുന്നത് ഇത്രമാത്രം. ബൂത്തിലെത്തുമ്പോള്‍ അമ്പെയ്ത്തു മല്‍സരത്തിന്റെ ഓര്‍മ്മയില്‍ വോട്ട് രേഖപ്പെടുത്തുക.

TAGS :

Next Story