Quantcast

കേരളത്തിൽ കൃഷിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചുവെന്ന് വി.എസ് സുനിൽ കുമാർ

MediaOne Logo

Jaisy

  • Published:

    12 May 2018 2:54 PM GMT

കേരളത്തിൽ കൃഷിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചുവെന്ന് വി.എസ് സുനിൽ കുമാർ
X

കേരളത്തിൽ കൃഷിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചുവെന്ന് വി.എസ് സുനിൽ കുമാർ

സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാർഷിക പ്രദർശനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

കേരളത്തിൽ കൃഷിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചുവെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. രാഷ്ട്രീയ, മത സംഘടനകൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. സിപിഐ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാർഷിക പ്രദർശനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാഷ്ട്രീയ പാർട്ടികളുടെയും മത സംഘടനകളുടെയും പരിപാടികളിൽ ഒഴിവാക്കാനാവാത്ത അജണ്ടയായി കൃഷി മാറിയെന്ന് മന്ത്രി പറഞ്ഞു. കൃഷിക്ക് വേണ്ടി ആര് രംഗത്ത് വന്നാലും അവരെ സഹായിക്കാന്‍ സര്‍ക്കാരുണ്ടാകും. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് കഴിയാവുന്നത്ര അരിയും പച്ചക്കറികളും ഉത്പാദിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാർഷിക പ്രദർശനത്തിൽ വിത്തുകളും തൈകളും ജൈവ വളവും കീടനാശിനിയും ലഭിക്കും. ചടങ്ങിൽ മികച്ച കർഷകരെ മന്ത്രി ആദരിച്ചു.

TAGS :

Next Story