Quantcast

വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവിനെ കാണാന്‍ റസൂല്‍ പൂക്കുട്ടിയെത്തി

MediaOne Logo

Jaisy

  • Published:

    13 May 2018 12:55 AM IST

വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവിനെ കാണാന്‍ റസൂല്‍ പൂക്കുട്ടിയെത്തി
X

വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവിനെ കാണാന്‍ റസൂല്‍ പൂക്കുട്ടിയെത്തി

തിരുവനന്തപുരം ലോ കോളജിലെ മുന്‍ അധ്യാപകന്‍ സത്യശീലനെ കാണാനാണ് റസൂല്‍ പൂക്കുട്ടി എത്തിയത്

സിനിമയിലേക്ക് വഴി നടത്തിയ കോളജ് അധ്യാപകനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം റസൂല്‍ പൂക്കുട്ടിയെത്തി. തിരുവനന്തപുരം ലോ കോളജിലെ മുന്‍ അധ്യാപകന്‍ സത്യശീലനെ കാണാനാണ് റസൂല്‍ പൂക്കുട്ടി എത്തിയത്. കോളേജ് പഠനകാലത്ത് ഭക്ഷണം കഴിച്ചിരുന്ന കൈതമുക്കിലെ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

തിരുനന്തപുരം കൈതമുക്കിലെ ദേവി ഹോട്ടല്‍. ഓസ്കര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് ഈ ഹോട്ടല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍മ്മയാണ്. സിനിമാലോകത്തേക്ക് നടത്തിയ പ്രിയ അധ്യാപകന്‍ പകര്‍ന്നു നല്‍കിയ രുചിയുള്ള ഓര്‍മ്മ. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ഈ ഹോട്ടലില്‍ എത്തുന്നത്. അധ്യാപകനൊപ്പമിരുന്ന് റസൂല്‍ പൂക്കുട്ടി ഒരിക്കല്‍ക്കൂടി പഴയ രുചി ഓര്‍ത്തെടുത്തു. പഠനകാലത്ത് സത്യശീലനെന്ന അധ്യാപകന്‍ നല്‍കിയ പാഠങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ചാണ് റസൂല്‍ പൂക്കുട്ടി മടങ്ങിയത്.

TAGS :

Next Story