Quantcast

സോളാര്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് വിശ്വാസ്യതയില്ലെന്ന് ഉമ്മന്‍ചാണ്ടി

MediaOne Logo

admin

  • Published:

    12 May 2018 8:32 AM GMT

സോളാര്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് വിശ്വാസ്യതയില്ലെന്ന് ഉമ്മന്‍ചാണ്ടി
X

സോളാര്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് വിശ്വാസ്യതയില്ലെന്ന് ഉമ്മന്‍ചാണ്ടി

വിശ്വാസ്യതയുണ്ടായിരുന്നുവെങ്കില്‍ ആരോപണങ്ങള്‍ ബോധ്യപ്പെടുത്താനുള്ള തെളിവുകള്‍ ജനത്തിന് മുന്നില്‍ കൊണ്ടുവന്നേനെ

സോളാര്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് വിശ്വാസ്യതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിശ്വാസ്യതയുണ്ടായിരുന്നുവെങ്കില്‍ ആരോപണങ്ങള്‍ ബോധ്യപ്പെടുത്താനുള്ള തെളിവുകള്‍ ജനത്തിന് മുന്നില്‍ കൊണ്ടുവന്നേനെ. ഇത്രയേറെ ആരോപണങ്ങള്‍ നേരിട്ട മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. ജനങ്ങളോട് തനിക്കുള്ള ബന്ധത്തെ സിപിഎം ഭയപ്പെടുന്നു. അതുകൊണ്ട് ജനം തന്നെ ഇനി തീരുമാനക്കട്ടേയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണ്. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.

TAGS :

Next Story