Quantcast

വിദേശ സര്‍വ്വകലാശാലകളെ സഹകരിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

MediaOne Logo

admin

  • Published:

    12 May 2018 12:48 PM GMT

വിദേശ സര്‍വ്വകലാശാലകളെ സഹകരിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
X

വിദേശ സര്‍വ്വകലാശാലകളെ സഹകരിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കേരളത്തിന്‍റെ അക്കാദമിക താത്പര്യങ്ങള്‍ ഹനിക്കാത്ത രീതിയില്‍ വിദേശ സര്‍വ്വകലാശാലകളെ സഹകരിപ്പിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

കേരളത്തിന്‍റെ അക്കാദമിക താത്പര്യങ്ങള്‍ ഹനിക്കാത്ത രീതിയില്‍ വിദേശ സര്‍വ്വകലാശാലകളെ സഹകരിപ്പിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. എന്നാല്‍ അമിതമായി മൂലധനം ഒഴുകുന്നത് പ്രോത്സാഹിപ്പിക്കില്ല. വിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്കരണത്തിന് നയം കൊണ്ടുവരും. കോളജുകളുടെ സ്വയംഭരണ പദവി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്തെ ചര്‍ച്ചകളെക്കുറിച്ച ചോദ്യത്തിനായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. വിദേശ സര്‍വ്വകലാശാലകളുമായി കൊടുക്കല്‍ വാങ്ങലുകള്‍ പ്രശ്നമില്ലെങ്കിലും അമിതമായ മൂലധനം ഒഴുകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.

കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതില്‍ നിലവിലെ സ്ഥിതി തുടരും. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരങ്ങള്‍ സാധ്യമല്ല. സമഗ്രമായ പരിഹാര മാര്‍ഗങ്ങളാണ് വേണ്ടത്. ഇതിനായി വിവരങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയയിലാണ് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ ഡോ ശശികുമാറിനെ പ്രിന്‍സിപ്പാളായി സ്ഥാനക്കയറ്റം നല്‍കിയതില്‍ നിയമലംഘനമുണ്ടായിട്ടില്ലെന്നും നിഷേധിക്കപ്പെട്ട നീതി നല്‍കുക മാത്രമായിരുന്നെന്നും മന്ത്രി വിശദീകരിച്ചു. സ്വാശ്രയ മാനേജ്മെന്‍റുകളുമായി ചര്‍ച്ച നടത്തുമെന്നും അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഹിയറിങ് നടത്തുമെന്നും തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ രവീന്ദ്രനാഥ് വ്യക്തമാക്കി.

TAGS :

Next Story