Quantcast

സാര്‍വജനിക ഗണേശോത്സവത്തിന് തുടക്കമായി

MediaOne Logo

Ubaid

  • Published:

    13 May 2018 1:47 PM GMT

സാര്‍വജനിക ഗണേശോത്സവത്തിന് തുടക്കമായി
X

സാര്‍വജനിക ഗണേശോത്സവത്തിന് തുടക്കമായി

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് വിനായക ചതുര്‍ത്ഥി. ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യും.

സാര്‍വജനിക ഗണേശോത്സവത്തിന് തിങ്കളാഴ്ച തുടക്കമായി. മഹാഗണപതിയെ പ്രസാദിപ്പിക്കുന്ന ഹോമമന്ത്ര ധ്വനികളുമായാണ് നാടെങ്ങും വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്.

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് വിനായക ചതുര്‍ത്ഥി. ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യും. പൂജയ്ക്ക് ശേഷം വിഗ്രഹങ്ങള്‍ ജലത്തില്‍ നിമജ്ജനം ചെയ്യുന്നതോടെയാണ് ആഘോഷങ്ങളുടെ പരിസമാപ്തി. ഗണേശോത്സവത്തിന്റെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസമാണ് വിഗ്രഹങ്ങള്‍ ജലത്തില്‍ നിമജ്ജനം ചെയ്യുക. ഇതിനായുള്ള ഗണേശവിഗ്രഹങ്ങള്‍ കാസര്‍കോട് നെല്ലിക്കുന്നിലെ ലക്ഷ്മീശയുടെ നേതൃത്വത്തില്‍ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ 23 വര്‍ഷമായി ഗണേശോത്സവത്തിനുള്ള വിഗ്രഹങ്ങള്‍ ലക്ഷ്മീശയുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്.

കര്‍ണ്ണാടക കല്ലടുക്കയിലെ ടൈല്‍ ഫാക്ടറിയില്‍ നിന്നുള്ള കളിമണ്ണാണ് വിഗ്രഹനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. മാസങ്ങളുടെ പരിശ്രമം വേണം വിഗ്രഹം നിര്‍മ്മാണത്തിന്.

TAGS :

Next Story