Quantcast

നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍: വിജിലന്‍സ് സിബിഐയുടെ സഹായം തേടിയേക്കും

MediaOne Logo

Sithara

  • Published:

    13 May 2018 1:49 AM GMT

നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍: വിജിലന്‍സ്  സിബിഐയുടെ സഹായം തേടിയേക്കും
X

നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍: വിജിലന്‍സ് സിബിഐയുടെ സഹായം തേടിയേക്കും

സ്വത്ത് വിവരം വേണമെങ്കില്‍ രാഷ്ട്രീയക്കാരുടെ കൃത്യമായ പേര് വിവരങ്ങള്‍ നല്‍കണമെന്ന് വിജിലന്‍സിനോട് ആദായനികുതി വകുപ്പ്.

രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാൻ സിബിഐയുടെ കൂടി സഹായം തേടാൻ വിജിലന്‍സ് ആലോചിക്കുന്നു. വിദേശരാജ്യങ്ങളിലെ പണമിടപാട് കണ്ടെത്തുന്നതിനാണ് സിബിഐ സഹായം. കൃത്യമായ പേരുകള്‍ നല്‍കിയാല്‍ മാത്രമേ വിജിലന്‍സ് ആവശ്യപ്പെട്ടവരുടെ സ്വത്ത് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുവെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ പല രാഷ്ട്രീയക്കാരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ ബിനാമി പേരിലും അല്ലാതെയും പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച അന്വേഷണം വിജിലൻസ് വിപുലപ്പെടുത്തുന്നത്. രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരം തേടി ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും വിജിലൻസ് ഡയറക്ടർ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിൽ സിബിഐയുടെ സഹായം കൂടി തേടുന്ന കാര്യം വിജിലൻസ് പരിഗണിക്കുന്നത്. ഗൾഫ് അടക്കമുളള വിദേശരാജ്യങ്ങളിൽ ചില രാഷ്ട്രീയക്കാർക്ക് ബിസിനസ് ഇടപാടുകൾ ഉണ്ടെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. പലരുടേയും വ്യാജ ഇടപാടുകൾ ദുബായ് അടക്കമുളള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണെന്നും വിജിലൻസ് സംശയിക്കുന്നു. ഇക്കാര്യങ്ങളാണ് സിബിഐയുടെ സഹായത്തോടെ അന്വേഷിക്കുക.

രാഷ്ട്രീയക്കാർ കളളപ്പണം നിക്ഷേപിക്കുന്നതായി സംശയിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പരിശോധന തുടരാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. സംശയമുളള സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. അതേസമയം സ്വത്ത് വിവരം തേടിയുളള വിജിലൻസ് ഡയറക്ടറുടെ കത്തിൻമേൽ ആദായനികുതി വകുപ്പ് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംശയമുളളവരുടെ പേരും എഫ്ഐആർ റിപ്പോർട്ടും നൽകിയാൽ മാത്രമേ സ്വത്ത് വിവരം കൈമാറാനാകൂവെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്.

TAGS :

Next Story