Quantcast

പൊലീസ് കായികമേളയില്‍ കണ്ണൂര്‍ ചാമ്പ്യന്‍മാര്‍

MediaOne Logo

Alwyn

  • Published:

    13 May 2018 3:37 PM GMT

പൊലീസ് കായികമേളയില്‍ കണ്ണൂര്‍ ചാമ്പ്യന്‍മാര്‍
X

പൊലീസ് കായികമേളയില്‍ കണ്ണൂര്‍ ചാമ്പ്യന്‍മാര്‍

ബറ്റാലിയന്‍ വിഭാഗത്തില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനാണ് കിരീടം.

കോഴിക്കോട് നടന്ന സംസ്ഥാന പൊലീസ് കായികമേളയില്‍ കണ്ണൂര്‍ ജില്ല ചാമ്പ്യന്മാരായി. ബറ്റാലിയന്‍ വിഭാഗത്തില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനാണ് കിരീടം.

മൂന്ന് ദിവസമായി നടന്ന മേളയില്‍ 64 പോയിന്റുമായാണ് കണ്ണൂര്‍ ജില്ല ചാമ്പ്യന്മാരായത്. 34 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും, മലപ്പുറം 33 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. ബറ്റാലിയന്‍ വിഭാഗത്തില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് 69 പോയിന്റാണ് ലഭിച്ചത്. തിരുവനന്തപുരം സ്പെഷല്‍ ആംഡ് പൊലീസ് രണ്ടാം സ്ഥാനവും നേടി. ഡിജിപി ലോക്നാഥ് ബഹ്റ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാര്‍ച്ച് പാസ്റ്റോടെയും കലാപരിപാടികളോടെയുമായിരുന്നു കായികമേളയുടെ സമാപനം.

TAGS :

Next Story