Quantcast

നോട്ടുകളുടെ നിരോധനത്തില്‍ നേട്ടമുണ്ടാക്കി സൂപ്പര്‍മാര്‍ക്കറ്റുകള്‍

MediaOne Logo

Ubaid

  • Published:

    13 May 2018 8:09 AM GMT

നോട്ടുകളുടെ നിരോധനത്തില്‍ നേട്ടമുണ്ടാക്കി സൂപ്പര്‍മാര്‍ക്കറ്റുകള്‍
X

നോട്ടുകളുടെ നിരോധനത്തില്‍ നേട്ടമുണ്ടാക്കി സൂപ്പര്‍മാര്‍ക്കറ്റുകള്‍

ചെറുകിട കച്ചവടസ്ഥാപനങ്ങളിലാവട്ടെ വാങ്ങാനാളില്ലാതെ സാധനങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ഇപ്പോള്‍ കച്ചവടം കൊഴുക്കുന്നത്

നോട്ടുകളുടെ നിരോധനം കൊണ്ട് വലിയ നേട്ടമുണ്ടാക്കിയത് സൂപ്പര്‍മാര്‍ക്കറ്റുകാരാണ്. കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങാമെന്നതുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഈ ദിവസങ്ങളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ചെറുകിട കച്ചവടസ്ഥാപനങ്ങളിലാവട്ടെ വാങ്ങാനാളില്ലാതെ സാധനങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ഇപ്പോള്‍ കച്ചവടം കൊഴുക്കുന്നത്. വന്‍കിടക്കാരുടെ മുതല്‍ കാര്‍ഡെടുക്കുന്ന എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തിരക്കോട് തിരക്കാണ്.

നേരത്തെ തീരെ വിറ്റുപോവാതിരുന്ന മത്സ്യമാസാദികള്‍ക്ക് വരെ സൂപ്പര്‍മാ ര്‍ക്കറ്റുകളില്‍ നല്ല ഡിമാന്‍റുണ്ട്. ചെറുകിട പഴം പച്ചക്കറി വില്പനശാലകള്ക്കാണ് പുതിയ പരിഷ്കരണം വന്‍തിരിച്ചടിയായത്. പച്ചക്കറിയും പഴവുമെല്ലാം ആവശ്യക്കാരില്ലാതെ ചീഞ്ഞളിഞ്ഞു. നേരത്തെ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി സൂപ്പര്‍മാര്‍ക്കറ്റുകളിലെ വിറ്റുവരവ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.ആദ്യ ദിവസം മാത്രമാണ് മാന്ദ്യമുണ്ടായത്. ഈ നഷ്ടം പോലും ഇപ്പോള്‍ മറികടന്നു തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story