Quantcast

പൂഞ്ഞാറില്‍ എല്‍ഡിഎഫ് കാശ് വാങ്ങിയാണ് സീറ്റ് നിശ്ചയിച്ചത്: പി സി ജോര്‍ജ്ജ്

MediaOne Logo

admin

  • Published:

    13 May 2018 5:30 PM IST

പൂഞ്ഞാറില്‍ എല്‍ഡിഎഫ് കാശ് വാങ്ങിയാണ് സീറ്റ് നിശ്ചയിച്ചത്: പി സി ജോര്‍ജ്ജ്
X

പൂഞ്ഞാറില്‍ എല്‍ഡിഎഫ് കാശ് വാങ്ങിയാണ് സീറ്റ് നിശ്ചയിച്ചത്: പി സി ജോര്‍ജ്ജ്

പൂഞ്ഞാറില്‍ ഇടതുമുന്നണിയുടേത് പേമന്‍റ് ഡിസിഷനാണെന്ന് പി സി ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാറില്‍ ഇടതുമുന്നണിയുടേത് പേമന്‍റ് ഡിസിഷനാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് കാശുവാങ്ങിയാണ് സീറ്റ് നിശ്ചയിച്ചത്. പിണറായി വിജയന്‍ മനുഷ്യരുമായി ബന്ധമില്ലാത്ത നേതാവാണ്. ഫാരിസ് അബൂബക്കറില്‍ നിന്നും ചാക്ക് രാധാകൃഷ്ണനില്‍ നിന്നും പണം പറ്റിയല്ല താന്‍ തീരുമാനമെടുക്കുന്നത്. അതിനാല്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഇടതുപക്ഷത്തിന് നല്‍കിയ പിന്തുണ പിന്‍വലിക്കില്ല. തെരഞ്ഞെടുപ്പില്‍ ജനപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും പി സി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

TAGS :

Next Story