Quantcast

അമര്‍ഷം മറച്ചുവെക്കാതെ കെ ബാബു; തൃപ്പൂണിത്തുറയില്‍ സജീവം

MediaOne Logo

admin

  • Published:

    13 May 2018 5:51 PM IST

അമര്‍ഷം മറച്ചുവെക്കാതെ കെ ബാബു; തൃപ്പൂണിത്തുറയില്‍ സജീവം
X

അമര്‍ഷം മറച്ചുവെക്കാതെ കെ ബാബു; തൃപ്പൂണിത്തുറയില്‍ സജീവം

തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിക്കായി ഹൈക്കമാന്‍ഡിന് മുന്നില്‍ പാനല്‍ നല്‍കിയ സാഹചര്യത്തിലും കെ ബാബു സജീവ പ്രവര്‍ത്തനത്തിലാണ് മണ്ഡലത്തില്‍.

തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിക്കായി ഹൈക്കമാന്‍ഡിന് മുന്നില്‍ പാനല്‍ നല്‍കിയ സാഹചര്യത്തിലും കെ ബാബു സജീവ പ്രവര്‍ത്തനത്തിലാണ് മണ്ഡലത്തില്‍. വിവിധ പോഷക സംഘടനകളുടെ തെരഞ്ഞെടുപ്പ് കണ്‍വെഷന്‍ഷനില്‍ പങ്കെടുത്ത് ജനങ്ങളുടെ ഇടയില്‍ നില്‍ക്കാന്‍ ബാബു ശ്രമിക്കുന്നുണ്ട്. തനിക്കെതിരെ നടക്കുന്ന നീക്കത്തില്‍ അമര്‍ഷം മറച്ചുവെക്കുന്നുമില്ല അദ്ദേഹം. കഴിഞ്ഞ അഞ്ച് തവണയും തന്നെ നിയമസഭയിലെത്തിച്ച തൃപ്പൂണിത്തുറക്കാര്‍ ഇത്തവണയും തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസം കെ ബാബുവിനുണ്ട്. പക്ഷെ സ്ഥാനാര്‍ഥിത്വം ഇപ്പോഴും ആശങ്കയിലാണ്. കെ ബാബു ഉള്‍പ്പടെ നാല് മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ വേണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. അതിന്റെ അമര്‍ഷവും ബാബുവിനുണ്ട്. അന്തിമ യുഡിഎഫ് സ്ഥാനാര്‍ഥി പട്ടിക വരുമ്പോള്‍ തന്റെ പേരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെ ബാബു. അത് കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ചുട്ട മറുപടി പറയുന്നതില്‍ ബാബു പിശുക്ക് കാണിക്കുന്നുമില്ല. യുഡിഎഫ് അന്തിമ സ്ഥാനാര്‍ഥി പട്ടിക വരുന്നതോടെ തൃപ്പൂണിത്തുറയില്‍ പോരാട്ടം കനക്കും.

TAGS :

Next Story