Quantcast

'ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ സുരക്ഷിതന്‍'

MediaOne Logo

admin

  • Published:

    13 May 2018 9:38 AM IST

ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ സുരക്ഷിതന്‍
X

'ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ സുരക്ഷിതന്‍'

യെമനില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യമന്ത്രി ഉറപ്പ് നല്‍കിയതായി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജോസഫ് ചിന്നയാന്‍

യെമനില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യമന്ത്രി ഉറപ്പ് നല്‍കിയതായി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജോസഫ് ചിന്നയാന്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തീവ്രവാദികളുടെ പിടിയില്‍ നിന്ന് ടോ ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ വധിച്ചെന്ന രീതിയില്‍ നടക്കുന്ന എല്ലാ പ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്നും ജോസഫ് ചിന്നയാന്‍ അറിയിച്ചു.

TAGS :

Next Story