Quantcast

മോദി ചരിത്രം പഠിക്കണമെന്ന് കനയ്യ കുമാര്‍

MediaOne Logo

admin

  • Published:

    13 May 2018 9:52 PM GMT

മോദി ചരിത്രം പഠിക്കണമെന്ന് കനയ്യ കുമാര്‍
X

മോദി ചരിത്രം പഠിക്കണമെന്ന് കനയ്യ കുമാര്‍

മോദി ചരിത്രം പഠിക്കണമെന്നും രാജ്യത്തിന് പലകാര്യങ്ങള്‍ക്കും കേരളത്തെ മാതൃകയാക്കേണ്ടതുണ്ടെന്നും കനയ്യകുമാര്‍ പറഞ്ഞു

സൊമാലിയ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ജെഎന്‍യു വിദ്യാര്‍ഥി ചെയര്‍മാന്‍ കനയ്യ കുമാര്‍. മോദി ചരിത്രം പഠിക്കണമെന്നും പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും കനയ്യ കുമാര്‍ പറഞ്ഞു. താനും സഹപാഠികളും രാജ്യദ്രോഹികളല്ല. എന്നാല്‍ തങ്ങള്‍ ആര്‍എസ് വിരുദ്ധരും മോദി വിരുദ്ധരുമാണെന്നും കനയ്യ കുമാര്‍ പറഞ്ഞു.

പട്ടാമ്പിയില്‍ ജെഎന്‍യു വിദ്യാര്‍ഥി കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു കനയ്യ കുമാര്‍. ശാരീരിക വിഷമത മറച്ചു വെക്കാതെ ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങിയ കനയ്യ പിന്നീട് ഉജ്ജവല പ്രസംഗത്തോടെ ജനങ്ങളെ കയ്യിലെടുത്തു. ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് ദേശവിരുദ്ധരാകുന്നതെന്നും കൃത്രിമമായി വീഡിയോകള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നും കനയ്യ പറഞ്ഞു. സൊമാലിയ പരാമര്‍ശം നടത്തിയ മോദി ചരിത്രം പഠിച്ച് സംസാരിക്കമെന്നായിരുന്നു കനയ്യയുടെ ആവശ്യം..

ജെഎന്‍യു സര്‍വ്വകലാശാല അധികൃതരുടെ ശിക്ഷാ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ ന്യായത്തിന്റെ പക്ഷത്തുള്ള തീരുമാനമെന്നാണ് കനയ്യ വിശേഷിപ്പിച്ചത്. സര്‍വ്വകലാശാലയുടെ പ്രതികാര നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കനയ്യ പറഞ്ഞു. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയെ സംഭാവന ചെയ്ത പട്ടാമ്പിയിലെ ജനങ്ങളോട് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് യാതൊരു പഴുതും നല്‍കരുതെന്ന് ഓര്‍മ്മിപ്പിച്ചാണ് കനയ്യ മടങ്ങിയത്

TAGS :

Next Story