Quantcast

കേരളത്തില്‍ നെല്ലു വിളയിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍

MediaOne Logo

admin

  • Published:

    13 May 2018 6:12 PM GMT

കേരളത്തില്‍ നെല്ലു വിളയിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍
X

കേരളത്തില്‍ നെല്ലു വിളയിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍

നാട്ടിലെ പരമ്പരാഗത തൊഴിലാളികള്‍ നാലു ദിവസം കൊണ്ട് തീര്‍ക്കുന്ന ജോലി ഇവര്‍ ഒരു ദിനം കൊണ്ടു തീര്‍ക്കുന്നു

കേരളത്തിന്റെ നെല്ലറയായ പാലക്കാട് നെല്ലു വിളയിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍. ജില്ലയിലെ കാര്‍ഷിക തൊഴില്‍മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ് പാടങ്ങളില്‍ സജീവമാകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍. തൊഴിലാളി ക്ഷാമം രൂക്ഷമായതിനാല്‍ കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാവുകയാണ് ഇവര്‍.

പശ്ചിമ ബംഗാളിലെ മൂര്‍ഷിദാ ബാദില്‍ നിന്നുള്ള ചെറുപ്പക്കാരാണിത്. രണ്ടാഴ്ചയായി ഇവര്‍ ആലത്തൂരില്‍ ക്യാമ്പ് ചെയ്യുന്നു. ദിവസവും പണിയുണ്ട്. കര്‍ഷകര്‍ ഇവരെ തേടി നടക്കുന്നു. പാടത്തെത്തണമെങ്കില്‍ ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യണം. അത്രക്കും ഡിമാന്റാണ്.

ഞാറ് പറിക്കുന്നതിനും നടീലിനും ഏക്കറിന് നാലായിരം രൂപയാണ് കൊടുക്കുന്നത്.പതിനഞ്ച് പേര്‍ ചേര്‍ന്ന് ഒരു ദിവസം അഞ്ചേക്കറിലെങ്കിലും ഞാറ് നടും.
നാട്ടിലെ പരമ്പരാഗത തൊഴിലാളികള്‍ നാലു ദിവസം കൊണ്ട് തീര്‍ക്കുന്ന ജോലി ഇവര്‍ ഒരു ദിനം കൊണ്ടു തീര്‍ക്കുന്നു.

നിര്‍മ്മാണ തൊഴിലിനെക്കാള്‍ നല്ലത് പാടത്തെ പണിയെന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍. സ്വന്തം നാട്ടിലും ഇതേ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഗ്രാമത്തിലുള്ളതിനെക്കാള്‍ കൂലി ഇവിടെ ലഭിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. നാട്ടിലും ഇത്തരത്തിലുള്ള കൃഷി ജോലികള്‍ ചെയ്യാറുണ്ടെന്നും. ഏകദേശം ഇതേ തരത്തിലാണ് കൃഷി രീതികളെന്നും അവര്‍ പറയുന്നു.

സീസണ്‍ കഴിയുന്നതു വരെ ഇവര്‍ പാലക്കാടന്‍ പാടങ്ങളിലുണ്ടാകും.

TAGS :

Next Story