Quantcast

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല

MediaOne Logo

admin

  • Published:

    13 May 2018 4:01 AM GMT

തിരുവന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് നടപടി

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പിലാക്കുക. ആഗസ്റ്റ് ഒന്നുമുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാത്തതു മൂലം കഴിഞ്ഞവര്‍ഷം അപകടമരണങ്ങള്‍ കൂടിയതിനാലാണ് നടപടി. ഈ വിവരം കാണിച്ച് പെട്രോള്‍ പന്പുകളില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. തീരുമാനം കര്‍ശനമായി നടപ്പിലാക്കുന്നതിനായി പെട്രോള്‍ പന്പുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും പൊലീസിന്റെയും പരിശോധനയും ഉറപ്പാക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിനെ ബന്ധിപ്പിച്ചു കൊണ്ട് പന്പുകളില്‍ കാമറകളും സ്ഥാപിക്കും

ആദ്യഘട്ടത്തില്‍ മൂന്ന് നഗരങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കേരളത്തിലെ പ്രമുഖ ഇന്ധന കന്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. 800 സിസിക്ക് മുകളിലുളള സൂപ്പര്‍ ബൈക്കുകളെ പ്രത്യേക വിഭാഗത്തില്‍പ്പെടുത്തി നിയമം പരിഷ്കരിക്കുന്നത് ആലോചിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു

TAGS :

Next Story